ഭാരതചരിത്രത്തിലെ അസാമാന്യ ശക്തിയുള്ള ഒരു രക്തനക്ഷത്രമാണ് ടിപ്പു സുല്‍ത്താന്‍. സദാ ഊര്‍ജ്ജസ്വലനും തീക്ഷ്ണബുദ്ധിയും ജനക്ഷേമ തല്പരനും ആയിരുന്നിട്ടും ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ഭരണാധികാരി കൂടിയായിരുന്നു ടിപ്പു എന്നത് ചരിത്രത്തിലെ പല വിരോധാഭാസങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു. വൈദേശിക ശക്തികളില്‍ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്യം എന്ന ഏക സ്വപ്നമാണ് ടിപ്പുവിന്റെ അരനൂറ്റാണ്ടു കാലത്തെ ജീവിതത്തെ ഒരു പോര്‍ക്കളമാക്കിയത് എന്നു പറയേണ്ടിവരും. കീഴടങ്ങാനും സ്വജീവന്‍ രക്ഷിക്കാനും വഴികള്‍ പലതുണ്ടായിട്ടും, രണഭൂമിയില്‍ പൊരുതിയൊടുങ്ങുക എന്ന ധീരമായ ദൃഢനിശ്ചയത്തിന് ടിപ്പുവിനെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. ആ ജീവിതപ്രത്യക്ഷമാണ് ഇവിടെ കൂടുതല്‍ തെളിച്ചത്തോടെ അനാവൃതമാകുന്നത്. ‘വാള്‍ത്തലപ്പുകൊണ്ട് എഴുതിയ ജീവിതം’. കെ പി ഉണ്ണി. ലോഗോസ് ബുക്സ്. വില 332 രൂപ.
വാള്‍ത്തലപ്പുകൊണ്ട് എഴുതിയ ജീവിതം
