തൃക്കാക്കര ഭാരത് മാതാ കോളേജില്‍ മോർഫിംഗ് പരാതി. കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ബിബിഎ വിദ്യാർത്ഥി ശ്രീഹരിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. അശ്ലീല ഫോട്ടോകൾ ടെലഗ്രാമിലൂടെയും ഇൻസ്റ്റയിലൂടെയും മോർഫിംഗ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ കോളേജിൽ നിന്ന് ഇയാളെ പുറത്താക്കി. കോളേജ് പ്രിൻസിപ്പാൾ ഓഫീസിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.
തൃക്കാക്കര ഭാരത് മാതാ കോളേജില്‍ മോർഫിംഗ് പരാതി
