വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വർധനവ്. 9.50 രൂപ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാസം വർധിച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് നിലവിൽ പുതുക്കിയ വില 2783.50 ആണ്. അതേ സമയം, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വിലയും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന് 5.46 ശതമാനം വില വർധിപ്പിച്ചു. ഇതോടെഎവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില വർധിപ്പിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്.
വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വർധനവ്
