വനിത സംവരണം, മണ്ഡല പുനർനിർണയം എന്നിവ മാത്രം അജണ്ടയാക്കി പാർലമെൻറിൻറെ പ്രത്യേക സിറ്റിംഗ് അടുത്ത മാസം മൂന്നാം വാരം നടത്തിയേക്കും. പാർലമെൻറ് വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. സർക്കാർ സർവകക്ഷി യോഗം വിളിച്ച് ആലോചന നടത്തിയ ശേഷമേ പ്രത്യേക സിറ്റിംഗ് തീരുമാനിക്കാവൂ എന്ന് മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി. പാർലമെൻറ് പ്രൊറോഗ് ചെയ്യാത്തത് പ്രത്യേക സിറ്റിംഗ് നടത്താനുള്ള നീക്കത്തിൻറെ ഭാഗമാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
പാർലമെൻറിൻറെ പ്രത്യേക സിറ്റിംഗ് അടുത്ത മാസം മൂന്നാം വാരം നടത്തിയേക്കും
