കാലം മരവിച്ചുപോയ ആ പഴയ മാളികയുടെ ഇരുണ്ട ഇടനാഴികളില്‍ പതിയിരിക്കുന്നത് കേവലം ഭയമായിരുന്നില്ല, അതിലും ക്രൂരമായ മറ്റെന്തോ ആയിരുന്നു! യാഥാര്‍ത്ഥ്യവും മിഥ്യയും തിരിച്ചറിയാനാവാത്തവിധം കെട്ടുപിണഞ്ഞ നിഗൂഢതകളുടെ ഭൂതകാലം. നിഴലുകള്‍ക്ക് പിന്നിലെ അദൃശ്യമായ കരങ്ങള്‍ അവരെ ഓരോരുത്തരെയും തേടിയെത്തുകയാണ്. ഏറ്റവും പ്രിയപ്പെട്ടവരുടെ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന വഞ്ചനയുടെയും ചതിയുടെയും മുഖംമൂടികള്‍ ഓരോന്നായി അഴിഞ്ഞുവീഴാന്‍ തുടങ്ങുന്നു. ഇനി ആര്‍ക്കാണ് അവിടെ നിന്നും ജീവനോടെ രക്ഷപ്പെടാനാകുക? ഉറക്കം കെടുത്തുന്ന രഹസ്യങ്ങളും ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ടി വരുന്ന അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളുമായി, നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടാന്‍ പോന്ന ഒരു അത്യുഗ്രന്‍ ഹൊറര്‍ ത്രില്ലര്‍. ‘നിഴലുകള്‍ക്ക് പിന്നില്‍’. കെ അനാമിക. പ്രവ്ധ ബുക്‌സ്. വില 266 രൂപ.
