പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ സബ് ഫോര്‍ മീറ്റര്‍ എസ് യുവി സെഗ്മെന്റിലേക്ക് കടക്കുന്നു. ഇന്ത്യന്‍ വിപണിക്കായി മാത്രം വികസിപ്പിച്ചെടുക്കുന്ന ഈ പുതിയ മോഡല്‍ 2027 ഓടേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ഇതുവരെ പുതിയ വാഹനത്തിന്റെ പുതിയ പേരോ ലോഞ്ച് തീയതിയോ പ്രഖ്യാപിച്ചിട്ടില്ല. യന്ത്രപരമായി വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാവില്ലെങ്കിലും പുതിയ മോഡലിന് സ്വന്തമായ ഡിസൈനും പൊസിഷനിങ്ങും ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. 1.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 114 ബിഎച്ച്പിയും 178 എന്‍എം ടോര്‍ക്യൂവും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന എന്‍ജിനാണ് ഇതില്‍ ക്രമീകരിക്കുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായാണ് കാര്‍ വിപണിയില്‍ എത്തുക. ഫോക്സ് വാഗണിന്റെ ഏറ്റവും ചെറിയ എസ് യുവിയായാണ് ഇത് ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങുക.
സബ് ഫോര്‍ മീറ്റര്‍ എസ് യുവിയുമായി ഫോക്സ് വാഗണ്‍
