ഹോട്ടലുകളിൽ പരിശോധന കർശനമാക്കി സാമൂഹികമാധ്യമങ്ങളിൽ ‘റിയൽ സിങ്കം’ എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടേ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്, സൗത്ത് മുംബൈയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് തുടങ്ങിയ 13 സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയതിനുമാണ് വിവിധ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കിയത്.
ഹോട്ടലുകളിൽ പരിശോധന കർശനമാക്കി തുക്കാറാം മുണ്ടേ
