ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ് അംബാസഡറുടെ പ്രസ്താവന സ്വാഗതാർഹമെന്ന് സർക്കാർ വൃത്തങ്ങൾ. സെർജിയോ ഗോറിൻറെ പ്രസ്താവന യുഎസ് നയം മാറുന്നതിൻറെ സൂചനയെന്ന് ഇന്ത്യയുടെ വിലയിരുത്തൽ. അതേസമയം ഗോറിൻറെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയാണ് പാകിസ്ഥാൻ രേഖപ്പെടുത്തിയത്. യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. കശ്മീർ സന്ദർശിക്കുന്നതിൽ യുഎസ് പൗരൻമാർക്കുള്ള വിലക്ക് പുനപരിശോധിക്കുമെന്ന് സെർജിയോ ഗോർ വിശദമാക്കി. യുഎസ് അംബാസഡർ ഇന്ന് ലഡാക്ക് സന്ദർശിക്കും.
ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ് അംബാസഡറുടെ പ്രസ്താവന സ്വാഗതാർഹമെന്ന് സർക്കാർ വൃത്തങ്ങൾ
