തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ‘ജനനായകന്റെ’ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘അടിയെ ഏന്‍ പൂന്തേനെ..’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രവി ജിയും ഗാനം ആലപിച്ചിട്ടുണ്ട്. കാര്‍ത്തിക് നേതയുടേതാണ് വരികള്‍. നിലവില്‍ ജനനായകന്‍ ഒടിടിയില്‍ റിലീസിന് ഒരുങ്ങുകയാണ്. സീ 5 ലൂടെ ഓഗസ്റ്റ് 21 നാവും ചിത്രം എത്തുകയെന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, മമിത ബൈജു, നരെയ്ന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. തിരക്കഥയും സംവിധാനവും എച്ച് വിനോദ്.
‘ജനനായകന്‍’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം
