മുല്ലപെരിയാർ കേസില്‍ പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെ കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചു. കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യുണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകും. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
മുല്ലപെരിയാർ കേസില്‍ പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെ കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചു
