പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്. അതിന് ശേഷം വീണ ലെയ്ക്കർ എന്ന സ്ഥാപനം തുടങ്ങി എന്ന് പറഞ്ഞ് വീണ്ടും വാർത്തകൾ വന്നെന്നും വീണ സ്വതന്ത്ര്യമായ വ്യക്തിയാണ്, അവർക്ക് നിയമപരമായി ബിസിനസ് നടത്താനുള്ള അവകാശമുണ്ട്. തന്‍റെ കോളേജ് സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പുകമറ സൃഷ്ടിക്കാനാണ് ഇഡി ശ്രമിച്ചത് എന്നും റിയാസ് പറഞ്ഞു.
പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്
