മുത്തങ്ങ കേസിലെ മിക്ക പ്രതികളെയും വെറുതെവിട്ട കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളെ ശിക്ഷിച്ച വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഗീതാനന്ദന് ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ശിക്ഷ മരവിപ്പിക്കുന്നതില്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി.
മുത്തങ്ങ കേസിലെ വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
