തിരുവല്ലത്ത് തെരുവുനായയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11 പേർക്ക് കടിയേറ്റു. റോഡിലൂടെയെത്തിയ നായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം പരിക്കേറ്റിറ്റുണ്ട്. കടിയേറ്റ 11 പേരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം
