എലിഫ് ഷഫാക്കിന്റെ ഈ ആഗോള ബെസ്റ്റ് സെല്ലര്‍ നോവല്‍, രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ വികസിക്കുന്ന മനോഹരമായ ഒരു പ്രണയ-ആത്മീയ കാവ്യമാണ്. 21-ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ ജീവിക്കുന്ന ഏല്ല എന്ന വീട്ടമ്മയുടെ വിരസമായ ജീവിതം, 13-ാം നൂറ്റാണ്ടിലെ സൂഫി കവിയായ ജലാലുദ്ദീന്‍ റൂമിയുടെയും അലഞ്ഞുതിരിയുന്ന തത്ത്വചിന്തകനായ ഷംസ് തബ്രീസിന്റെയും അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ചുള്ള കഥ വായിക്കുന്നതിലൂടെ മാറിമറിയുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഷംസിന്റെ 40 ആത്മീയ നിയമങ്ങളിലൂടെയും റൂമിയുടെ പരിവര്‍ത്തനത്തിലൂടെയും പ്രണയം, സഹിഷ്ണുത, ആന്തരിക സ്വാതന്ത്ര്യം എന്നിവയുടെ ആഴം നോവല്‍ ലളിതമായി വരച്ചുകാട്ടുന്നു. ‘നാല്പത് പ്രണയ നിയമങ്ങള്‍’. എലിഫ് ഷഫാക്ക്. വിവര്‍ത്തനം – ഉമ രാജീവ്. ഡിസി ബുക്‌സ്. വില 549 രൂപ.
നാല്പത് പ്രണയ നിയമങ്ങള്‍
