ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണവുമായി വിസ്മയ മോഹന്‍ലാല്‍ നായികയായെത്തിയ ‘തുടക്കം’. വില്ലനായെത്തിയ ആശിഷ് ജോ ആന്റണിയും അഭിനന്ദനങ്ങളേറ്റ് വാങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്ത്യയൊട്ടാകെ ആദ്യ ദിനം 2 കോടിയിലധികം ഈ ജൂഡ് ആന്തണി ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓപ്പണിങ് ഡേയില്‍ 1,102 ഷോകളില്‍ നിന്ന് 2.40 കോടി രൂപ ഇന്ത്യയില്‍ നിന്ന് നേടി. ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 2.78 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 2.50 കോടി രൂപ ഗ്രോസ് ആണ് ചിത്രം നേടിയത്. കര്‍ണാടകയില്‍ നിന്ന് 15 ലക്ഷം രൂപയും തമിഴ്നാടും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി 5 ലക്ഷം രൂപ വീതവും കളക്ഷന്‍ നേടി. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നായി 3 ലക്ഷം രൂപ വീതവും ചിത്രം ആദ്യ ദിനം നേടി.
ആദ്യ ദിനം 2.78 കോടി നേടി വിസ്മയ മോഹന്‍ലാല്‍ ചിത്രം
