പുതിയ മഹീന്ദ്ര ഥാര്‍ റോക്സ് ഡീസല്‍ ഓട്ടോമാറ്റിക് മോഡല്‍ സ്വന്തമാക്കി ബോളിവുഡ് താരം മലൈക അറോറ. ഏകദേശം 19.28 ലക്ഷം രൂപ മുതലാണ് ഈ മോഡലിന് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സാധാരണ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി പ്രീമിയം ലുക്കോടെയാണ് ഥാര്‍ റോക്സ് എത്തുന്നത്. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ബാറ്റില്‍ഷിപ്പ് ഗ്രേ, ഡീപ്പ് ഫോറസ്റ്റ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമായ വാഹനത്തിന് 19 ഇഞ്ച് അലോയ് വീലുകളും ആകര്‍ഷകമായ ഫ്രണ്ട് ഗ്രില്ലുമുണ്ട്. പ്രീമിയം ലെതറെറ്റ് സീറ്റുകള്‍, ട്വിന്‍ 10.25 ഇഞ്ച് ടച്ച്സ്ക്രീനുകള്‍, വലിയ പനോരമിക് സണ്‍റൂഫ് എന്നിവ ഉള്‍വശത്തെ പ്രധാന പ്രത്യേകതകളാണ്. 80-ല്‍ അധികം കണക്റ്റഡ് ഫീച്ചറുകളുള്ള അഡ്രിനോക്സ് സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, 9-സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം എന്നിവയും മറ്റ് പ്രധാന ഫീച്ചറുകളാണ്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇതിലുണ്ട്, ഇവ രണ്ടും 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളില് ലഭ്യമാണ്.
പുതിയ മഹീന്ദ്ര ഥാര്‍ റോക്സ് സ്വന്തമാക്കി മലൈക
