Untitled design 20250112 193040 0000 1

 

 

എൻടിഎയിൽ വൻ അഴിച്ചു പണിക്ക് സാധ്യതയെന്ന് സൂചന. നാൽപ്പതിലധികം ഉദ്യോഗസ്ഥരെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ന് രാത്രി 8 മണിക്ക് പ്രഖ്യാപനമെന്നും സൂചന. സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സർക്കാർ എൻടിഐയിൽ അഴിച്ചുപണിയെന്ന വാർത്ത വരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജിയിൽ സർക്കാർ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ.

 

ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കോക്രോച്ച് ജനത പാര്‍ട്ടി പ്രതിഷേധത്തെ തണുപ്പിക്കാന്‍ പാതിരാ അനുനയമായി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഉറപ്പ് കിട്ടിയതോടെയാണ് 26 ദിവസമായി തുടര്‍ന്ന് വന്ന നിരാഹാര സമരം സോനംവാങ്ചുക്ക് അവസാനിപ്പിച്ചത്.

 

ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുന്നുവെന്ന വാർത്തകൾ തള്ളി ഡൽഹി പോലീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സമരക്കാരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും ഡൽഹി പൊലീസ് എക്സിലൂടെ വ്യക്തമാക്കി.

 

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും പ്രതിഷേധിച്ച കുട്ടികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും രാഹുൽ തുറന്നടിച്ചു.

 

ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്.നാളെ ചേരുന്ന ബോർഡ് യോഗം അന്തിമ തീരുമാനമെടുക്കും.

 

അഞ്ച് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ പുതിയ ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കാൻ മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. സെപ്റ്റംബർ 30നകം പണികൾ പൂർത്തിയാക്കി കെട്ടിടം കൈമാറാൻ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയോട് മന്ത്രി ആവശ്യപ്പെട്ടു.

 

സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടും വൈദ്യുതി നിയന്ത്രണവും കാരണം ജനജീവിതം ദുസഹമായ സാഹചര്യത്തിൽ സിപിഎം പ്രതിഷേധത്തിനൊരുങ്ങുന്നു. യുഡിഎഫ് സർക്കാരിനെതിരെ ഞായറാഴ്ച വൈകീട്ട് വീടുകളിൽ മെഴുകുതിരി തെളിയിച്ച് പ്രതീകാത്മക സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.

 

നിയമസഭാ മന്ദിരത്തിലെ ബിജെപി പാർലമെൻ്ററി പാർട്ടി ഓഫീസ് പ്രവർത്തനം തുടങ്ങി. പാർട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ വി മുരളീധരൻ, ബിബി ഗോപകുമാർ എന്നിവരും പങ്കെടുത്തു.

 

പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനയെ ചൊല്ലിയുള്ള സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി. മുഴുവൻ നഷ്ടപരിഹാരത്തുകയും ഇഡി കൈമാറി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്ക് ആണ് പണം കൈമാറിയത്.

 

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത് എന്ന് ഹൈക്കോടതി. അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും 158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.നല്ല മാറ്റത്തിനായി കോടതിക്ക് കഴിയുന്നത് ചെയ്യും എന്നും വ്യക്തമാക്കി.

 

പാർട്ടിയിൽ ഇനി അങ്ങോട്ട് അടിമുടി മാറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയ ശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും ശക്തിപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

 

മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്നമാണെന്നും അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. വൈക്കത്തും കൊല്ലത്തും നടന്ന സംഭവങ്ങളിൽ ജീവനക്കാർക്ക് പരിക്കേറ്റു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

 

ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും മറ്റ് ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. പൊതുജനങ്ങളും സാമൂഹ്യമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും അഭ്യർത്ഥിക്കുന്നു.

 

അടിവസ്ത്രത്തിൽ രണ്ട് കോടിയോളം വില വരുന്ന സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോഴിക്കോട് സ്വദേശി ജംഷിദ് എന്ന യുവാവാണ് കസ്റ്റംസ് പിടിയിലായത്.

 

സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 

നെടുമ്പാശേരിയിൽ വീടിനകത്ത് നായ്ക്കളെ വളർത്തി അതിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയെന്ന കേസിൽ വീട്ടുടമയുൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആവണംകോട് ഗ്യാസ് ഗോഡൗണിന് സമീപം പാലയ്ക്കാപ്പിള്ളി സ്വദേശി ശ്രീകാന്ത് (38), വെങ്ങോല നെടുംതോട് സ്വദേശി അബൂബക്കർ (30) എന്നിവരാണ് പിടിയിലായത്.

 

കോഴിക്കോട്ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

 

മുംബൈ ദാദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ സിവിൽ ഡ്രസ്സിലുള്ള പോലീസ് ഉദ്യോഗസ്ഥൻ യുവതിയായ പ്രതിഷേധക്കാരോട് അപമര്യാദയായി പെരുമാറുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് നടപടിയെ ന്യായീകരിച്ച് മുംബൈ പൊലീസ് രംഗത്തെത്തിയെങ്കിലും വിമർശനം ശക്തമാകുകയാണ്.

 

കേരള ഹൗസിൽ നാടകീയ രംഗങ്ങള്‍. കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കനയ്യ കുമാര്‍ കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ബുക്ക് ചെയ്ത മുറി നൽകിയില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കം.

 

രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രധാന മന്ത്രിയോടും ഇതേ നിലപാടറിയിക്കുന്നു. രാജിയില്ലാതെ ഇവിടം വിട്ട് ആരും പോകില്ല. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ചോദിച്ച് വാങ്ങിയില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയാണെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

 

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. കുറ്റപ്പെടുത്താൻ ആർക്കും പറ്റും. പരിഹാരം കാണലാണ് പ്രധാനം. പ്രതിപക്ഷത്തിന് പറയാനുള്ളത് പാർലമെൻ്റിലെ ചർച്ചയിൽ പറയണം. സഭ അലങ്കോലപ്പെടുത്തിയാൽ പിന്നെ ചർച്ച എങ്ങനെ നടക്കുമെന്നും റിജിജു ചോദിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കുളള ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു.

 

ദില്ലിയിലെ ആർഎംഎൽ ആശുപത്രി അധികൃതർക്ക് എതിരെ പരാതിയുമായി മലയാളി ഡോക്ടർ രം​ഗത്ത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ് ആശുപത്രിയിലായ കുട്ടികളെ കുറിച്ച് അധികൃതർ വിവരം നൽകുന്നില്ലെന്നാണ് പരാതി.

 

രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. പഴയ വാഹനങ്ങളിൽ ചെറിയ മൈലേജ് കുറവുണ്ടാകാമെങ്കിലും മൊത്തത്തിൽ എഞ്ചിൻ ക്ഷമത വർധിക്കുമെന്നും വ്യക്തമാക്കി. എഥനോൾ കലർത്താത്ത പെട്രോളിലേക്ക് ഇനി മടക്കമില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.

 

സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി കോക്രോച്ച് ജനത പാർട്ടി. സമര രീതിയെ ചൊല്ലി സോനം വാങ്ചുക്കും സിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടോ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജപി നേതാവ് സൗരവ് ദാസ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

 

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ, സൗദി അറേബ്യയെ ആക്രമിക്കാതിരിക്കാൻ ഇറാനുമായി പാകിസ്ഥാൻ രഹസ്യ ധാരണയുണ്ടാക്കിയെന്ന് ഇസ്രായേലി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പകരമായി, ഉപരോധം മറികടന്ന് ഇറാൻ്റെ എണ്ണ വിൽക്കാൻ പാകിസ്ഥാൻ സഹായിക്കുമെന്നും കരാറിലുണ്ട്.

 

 

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി ഡോണള്‍ഡ്  ട്രംപിന്‍റെ പ്രഹരം. ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾക്ക് യു.എസ്. ഭരണകൂടം പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനവും ചില രാജ്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ.

 

ഗ്ലാസ്കോയില്‍ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്യാമ്പിനെ ഉലച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം. വനിതകളുടെ 78 കിലോ ഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന തൂലിക മന്നിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താത്കാലിക വിലക്കേർപ്പെടുത്തി.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *