2 12

ഇലോണ്‍ മസ്‌കിന്റെ എഐ സംരംഭമായ എക്‌സ് എഐയുടെ പേര് ഔദ്യോഗികമായി സ്‌പേസ് എക്‌സ് എന്ന് മാറ്റി. സ്‌പേസ് ടെക്‌നോളജി, സോഷ്യല്‍ മീഡിയ, നിര്‍മ്മിത ബുദ്ധി എന്നീ മൂന്ന് മേഖലകളെയും ഒരൊറ്റ കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണ്ണായക മാറ്റം. എക്‌സ് പ്ലാറ്റ്ഫോമിലെ കമ്പനിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ @SpaceXAI എന്ന പേരിലേക്ക് മാറ്റി. പഴയ എക്‌സ് എഐ ലോഗോ മാറി പുതിയ സ്‌പേസ് എക്‌സ് എഐ ലോഗോ പ്രത്യക്ഷപ്പെടുന്ന വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ജൂണില്‍ നടന്ന സ്‌പേസ് എക്‌സിന്റെ ചരിത്രപരമായ ഐപിഒ തരംഗത്തിന് പിന്നാലെയാണ് ഈ പുനര്‍നാമകരണം നടക്കുന്നത്. 75 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ഐപിഒയിലൂടെ സ്‌പേസ് എക്‌സിന്റെ മൂല്യം 1.77 ട്രില്യണ്‍ ഡോളറിലെത്തുകയും, ഇലോണ്‍ മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയറായി മാറുകയും ചെയ്തിരുന്നു. 2025-ല്‍ മാത്രം 12.7 ബില്യണ്‍ ഡോളറാണ് കമ്പനി എഐ മേഖലയില്‍ ചെലവഴിച്ചത്. നിലവില്‍ ഗൂഗിള്‍ പ്രതിമാസം 920 ദശലക്ഷം ഡോളറും ആന്ത്രോപിക് 1.25 ബില്യണ്‍ ഡോളറുമാണ് സ്‌പേസ് എക്‌സിന്റെ എഐ കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ക്കായി നല്‍കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *