വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഇലക്ട്രിക് എസ്യുവിയായ ‘വിന്‍ഫാസ്റ്റ് വിഎഫ് 7’ സ്വന്തമാക്കി നടി പൂര്‍ണിമ ഇന്ദ്രജിത്ത്. വിഎഫ് 7 വാഹനനിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലായ ‘സ്‌കൈ ഇന്‍ഫിനിറ്റി’ ആണ് പൂര്‍ണിമ ഇന്ദ്രജിത്ത് തിരഞ്ഞെടുത്തിരിക്കുന്നത്. വിഎഫ് 7-ന്റെ വിവിധ മോഡലുകള്‍ക്ക് 22.99 ലക്ഷം രൂപ മുതല്‍ 28.09 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ഇതില്‍ താരം സ്വന്തമാക്കിയ ഉയര്‍ന്ന വേരിയന്റിന് 28.09 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. 59.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററി കരുത്തുമായി എത്തുന്ന ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 438 കിലോമീറ്ററിലധികം ദൂരം അനായാസം പിന്നിടുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിലെ ഇലക്ട്രിക് മോട്ടര്‍ 130 കിലോവാട്ട് കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതിനാല്‍ ഡ്രൈവിംഗ് അനുഭവം കൂടുതല്‍ മികച്ചതാകുന്നു. 70.8 കിലോവാട്ട്അവറിന്റെ മറ്റൊരു ബാറ്ററി ഓപ്ഷനും ഇതിനുണ്ട്.
വിന്‍ഫാസ്റ്റ് വിഎഫ് 7 സ്വന്തമാക്കി പൂര്‍ണിമ ഇന്ദ്രജിത്ത്
