പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന 600 ദിവസത്തേക്കുള്ള എഫ്.ഡി സ്കീം ആരംഭിച്ചു. പ്രതിവര്‍ഷം 7.85 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്ക്കും (60 വയസിന് മുകളില്‍ പ്രായമുള്ളവര്‍), സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് (80 വയസിന് മുകളില്‍ പ്രായമുള്ളവര്‍) എന്നിവര്‍ക്കും രണ്ട് കോടി രൂപയില്‍ താഴെയുള്ള സിംഗിള്‍ ഡെപ്പോസിറ്റ് ടേം ഡെപ്പോസിറ്റുകള്‍ പദ്ധതി ബാധകമാണ്. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പി.എന്‍.ബി വണ്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ വഴിയും ഓണ്‍ലൈനില്‍ ഈ സ്കീം പ്രയോജനപ്പെടുത്താം.
പിഎന്‍ബി പലിശ ഉയര്‍ത്തി
