നിയമപരമായ കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നിര്‍ദ്ദേശം സമര്‍പ്പിച്ചു. വരുമാനം കുറഞ്ഞ അപേക്ഷകര്‍ക്ക് ഇതുവരെ ലഭ്യമായിരുന്ന ഫീസ് ഇളവുകളും ആനുകൂല്യങ്ങളും പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും പുതിയ ശുപാര്‍ശയില്‍ വ്യവസ്ഥയുണ്ട്. പൗരത്വ അപേക്ഷാ ഫീസില്‍ ഏകദേശം 75 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
യുഎസ് പൗരത്വ ഫീസ് 75 ശതമാനം വര്‍ദ്ധിപ്പിച്ചേക്കും
