മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റി. പകരം ഉത്തർപ്രദേശ് സ്വദേശി എംഎൽ ശർമയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവിൽ പറയുന്നത്.
ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുകയാണെന്നും ഉഷ്ണതരംഗം ആണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ വീഴ്ച്ച അല്ല ഇത് കേരളത്തിൽ മഴ കുറവാണെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തില്‍ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്നുണ്ടെന്നും അതിനെതിരെ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തുകയെന്ന ദൗത്യമാണ് ഓപറേഷന് തൂഫാനിലൂടെ പ്രാവര്‍ത്തികമാക്കുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയിലെ ജാതി സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് പിന്നാലെ തൃശൂരിലെ ഡിസിസി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്റെ നാലു ബസ് സര്‍വീസുകൾ നിർത്തി. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീകളുടെ സൗജന്യ യാത്രയെ സ്വാഗതം ചെയ്യുന്നുവെങ്കിലും സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദിന്റെ അഭിപ്രായം.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇഡി സമൻസ്. സിഎംആർഎൽ എക്സാലോജിക് ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഈ മാസം 29ന് ഹാജരാകണം.
മീനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിൽ ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താന്‍ ശ്രമിച്ച പി കെ അസ്രത്ത് (46), ഇ പി റസാഖ് (39), റിജിനേഷ് (47), രാജേഷ് (42) എന്നിവർ അറസ്റ്റിലായി.
കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം പ്രൊഫസറായി നിയമിതനായതിൽ ആശ്വാസമെന്ന് ഡോ. ജോസഫ് സ്കറിയ. ഇടതു സർക്കാരിൻറെ പ്രത്യേക താൽപര്യങ്ങൾ കൊണ്ടായിരുന്നു കാലിക്കറ്റ് സർവകലാശാലയിലെ നിയമനം വൈകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് നടത്തുന്ന വാര്‍ഷിക റിപ്പോര്‍ട്ട് അവതരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ ഭരണസമിതിക്കെതിരെ അവിശ്വസപ്രമേയത്തിന് ഒരു വിഭാഗം അംഗങ്ങള്‍ നീക്കം നടത്തുന്നുണ്ട്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽപ്പന നടത്തുന്നത് ചർച്ചയില്ലാതെ നടപ്പാക്കാനാവില്ലെന്ന നിലപാടിൽ എക്സൈസ് മന്ത്രി എം ലിജു. വിഷയത്തിൽ വിശദമായ ചർച്ചകൾ വേണമെന്ന നിലപാടിലാണ് മന്ത്രി.
കെഎസ്ഇബിയിലെ 3400 കോടിയുടെ കൂറ്റൻ കരാറിൽ നിഗൂഡനീക്കം എന്ന തരത്തിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് കെഎസ്ഇബി.
സ്ഥലമാറ്റത്തിനായി ജയിലിൽ പണപ്പിരിവ് നടക്കുന്നതായി പരാതി. വിരമിച്ച മുൻ സൂപ്രണ്ടിൻ്റെ പേരിൽ പണപ്പിരിവും ഭീഷണിയുമെന്നാണ് പരാതി. ജയിൽ മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്.
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ ഉന്നതഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. ഇന്ന് ഓൺലൈനായി അപ്ലോഡ് ചെയ്യും. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തലുണ്ട്.
ആഭ്യന്തര വകുപ്പിൽ, അച്ചടക്കനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീൽ പ്രളയം. പൊലീസിൽ നിന്ന് പിരിച്ചുവിട്ടവരും അച്ചടക്ക നടപടി നേരിട്ടവരുമാണ് ആഭ്യന്തര വകുപ്പിന് അപ്പീൽ നൽകിയത്.
എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനത്തിൽ ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം. പ്രാർത്ഥനയ്ക്കായി എത്തിയ ആളുകളും സ്ഥലത്തെത്തിയതോടെ വലിയ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. എലോഹി സെൻ്റർ തുറന്നുനൽകണമെന്നുമാണ് ആളുകളുടെ ആവശ്യം.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 30,000 രൂപ ആവശ്യപ്പെട്ട് വിദ്യാർത്ഥിക്ക് വീഡിയോ കോൾ വന്നതിൽ അജ്മീർ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിഎവി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിക്കാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ വന്നത്.
നീറ്റ് പരീക്ഷ എഴുതാനിരുന്ന പത്തൊൻപതുകാരിയെ ഹൈദരാബാദിലെ മിയാപൂരിൽ ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഷെയ്ഖ് സന എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്.
വിമാനയാത്രക്കാർക്ക് ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നൽകണമെന്ന് ഡിജിസിഎ നിർദേശം നൽകി. ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക.
ഇന്ത്യയിലെ മുസ്ലിം ആരാധനാലയങ്ങൾക്ക് ഭീഷണിയുണ്ടെന്ന പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യ. സർദാരിയുടെ പ്രസ്താവനകൾ അസംബന്ധവും വിദ്വേഷത്തിൽ നിന്ന് ഉടലെടുത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ടുണീഷ്യയെ തകര്‍ത്ത് ജപ്പാന്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ ജയം. അയാസെ ഉയേഡയുടെ ഇരട്ട ഗോളുകളും ഡെയ്ച്ചി കമാഡ, ജുന്യ ഇറ്റോ എന്നിവരുടെ ഓരോ ഗോളുകളുമാണ് ജപ്പാന് വന്‍ ജയമൊരുക്കിയത്.
