തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പു ജീവനക്കാരനായ പ്രദീപിനെ മര്‍ദ്ദിച്ച ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്കെതിരേ വധശ്രമക്കേസ്. ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് വായില്‍നിന്നു ചോരയൊലിപ്പിച്ച നിലയില്‍ പ്രദീപ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിരുന്നു. ആശുപത്രിയിലേക്കു പറഞ്ഞയച്ച പൊലീസ് കേസെടുത്തില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി സ്റ്റേഷനിലെത്തിയിട്ടും കേസെടുത്തില്ല. ബുധനാഴ്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഹാജരാക്കിയിട്ടും കേസെടുത്തില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പോലീസ് കേസെടുത്തത്.
ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കി, യുവാവിനെ മർദ്ദിച്ചവർക്കെതിരേ വധശ്രമക്കേസ്
