Screenshot 20260520 133210

‎ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ. സർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ട്. ജീവനക്കാർക്ക് ആശങ്ക വേണ്ട. ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും.എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‎

‎ദില്ലിയിലെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുലുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെസി വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷനെയും കണ്ടതിന് ശേഷമാണ് സതീശനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും.

‎

‎ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള അങ്ങേയറ്റത്തെ ക്രൂരതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലൈഫ് പദ്ധതി തുടരണമെന്നും പദ്ധതി നിർത്തലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചാൽ അത് സ്വാഗതം ചെയ്യുന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

‎

‎തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് റിയാസ് ആണ് പരാജയ കാരണമെന്ന് ചില അംഗങ്ങൾ പറഞ്ഞപ്പോൾ സംസ്ഥാന സമിതി അംഗം ചന്ദ്രൻ തെളിവ് നൽകിയില്ലെങ്കിൽ നടപടി എടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. തുറന്ന വിമർശനം ആകാമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവർത്തിച്ചു പറയുന്നതിനിടെയാണ് വിമർശനം ഉന്നയിച്ച ആൾക്കെതിരെ ഭീഷണി മുഴക്കിയത്.

‎

‎കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സറേ ഫിലിമില്ലാത്തുകാരണം ഇമേജുകള്‍ എടുത്തു നല്‍കുന്നത് രോഗികളുടെ മൊബൈല്‍ ഫോണില്‍. കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണ് നിര്‍ദേശം.

‎

‎സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. കാലഘട്ടത്തിൻ്റെ ഓർമ്മ പുതുക്കലിനാണ് ഇവിടെ എത്തിയതെന്ന് തിരുവഞ്ചൂർ. പുതിയ കാഴ്ചപ്പാടോ യാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഭരണഘടനപരമായ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‎

‎പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആവശ്യപ്പെട്ടു. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നാണ് യോഗത്തിൽ അഭിപ്രായപ്പെട്ടത്.

‎

‎സർക്കാർ മാറിയ പശ്ചാത്തലത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവെച്ചു. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം പുതിയ ചെയർമാനായി ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരാണ് സർക്കാരിൻ്റെ പരിഗണനയിലുള്ളത്.

‎

‎ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവത്തിനുളളിൽ മൂന്നാം തവണയാണ് വില കൂട്ടുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില നൂറ് ഡോളറിന് മുകളിൽ എത്തിയതാണ് വില വർധനവിന് പ്രധാന കാരണമായി പറയുന്നത്.

‎

‎നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന ആവശ്യവുമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ ആൻസല ദാസ്. കരിങ്കൊടി കാണിച്ചതിന് അകമ്പടി വാഹനം മനപ്പൂർവം ഇടിപ്പിച്ചെന്നായിരുന്നു പരാതി.

‎

‎തൃശൂർ നഗരത്തിൽ ജനവാസ മേഖലയിൽ ഇടഞ്ഞ ആനയെ തളച്ചു. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് രണ്ട് മണിക്കൂറോളം പരിഭ്രാന്തി പരത്തിയത്. വീടുകളുടെ മതിലുകളും നിരവധി വാഹനങ്ങളും ആന തകർത്തു.

‎

‎വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ വൈകിയതിനെത്തുടർന്ന് രണ്ടുമാസമായ ഗർഭം അലസിയതായി പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്‍റെ ഭാര്യ നജ്‌ലയെ ഷോക്കേറ്റ ഉടനെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിക്കാത്തതാണ് ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

‎

‎കോക്രോച്ച് ജനതാ പാർട്ടിയെ രാഷ്ട്രീയ മുന്നണിയാക്കുന്നത് ആലോചിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ. സിജെപിയുടെ പേരിൽ നാളെ മനുഷ്യ ചങ്ങലയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രചാരണത്തിലും പുതുവഴിയിലാണ് സിജെപി.

‎

‎കോക്രോച്ച് മുവ്മെന്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രതിപക്ഷത്തെ കൂട്ട് പിടിച്ചുള്ള ചില നിക്ഷിപ്ത താല്പര്യക്കാർ ആണ് ഇതിന് പിന്നിലെന്നും കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വചെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

‎

‎നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചയിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിയമിച്ചിരുന്ന മൂന്ന് അധ്യാപകർ അറസ്റ്റിലായതിനിടെ, രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം നീളുന്നു. എൻടിഎ നിയോഗിച്ച രണ്ട് അധ്യാപകർ കൂടി ചോദ്യപ്പേപ്പർ ചോർത്തിയെന്നും, നടന്നത് കോടികളുടെ ഇടപാടെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

‎

‎കടുവയുടെ ആക്രമണത്തിൽ മഹാരാഷ്ട്രയിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു. ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാൻ കാട്ടിൽ കയറിയപ്പോഴായിരുന്നു ആക്രമണം. ചന്ദ്രപൂർ ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴാമത്തെ കടുവ ആക്രമണമാണിത്.

‎

‎മഡിവാളയിൽ 20 വയസുളള മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെ‌യ്ത കേസിലെ ഒന്നാം പ്രതിയായ ഹൈനസ് അറസ്റ്റിൽ. ഹൈനസിനെ പിടികൂടിയത് വയനാട്ടിൽ നിന്നാണെന്നാണ് സൂചന. പ്രതിയെ ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.

‎

‎2014-ൽ ആരംഭിച്ച ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വർഷം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവിയും തെരഞ്ഞെടുപ്പ് വിശകലന വിദദ്ധനുമായ പ്രദീപ് ഗുപ്ത.

‎

‎കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ -1 വീണ്ടും പ്രവർത്തനസജ്ജമായി. ഇറാന്‍റെ വ്യോമാക്രമണത്തിലാണ് ടെർമിനൽ കെട്ടിടത്തിന് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.

‎

‎ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും.

‎

‎നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ എത്തി. ഇന്ന് വൈകുന്നേരം റൂബിയോ ദില്ലിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

‎

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *