ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഗ്രാസ്യാസ് എല്‍ ക്ലാസിക്കോ’ ടൈറ്റില്‍ ലുക്ക് പുറത്ത്. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ റയല്‍ – ബാഴ്സ എല്‍ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫിനൊപ്പമാണ് സ്റ്റേഡിയത്തില്‍ നിന്നും കാണികള്‍ക്കൊപ്പമിരുന്ന് തത്സമയം തങ്ങളുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ടൊവിനോയും നസ്രിയയും ചേര്‍ന്ന് നിര്‍വ്വഹിച്ചത്. സ്പാനിഷ് ലാ ലിഗയില്‍ കിരീടം നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായകമായ എല്‍ ക്ലാസിക്കോ പോരാട്ടത്തിന്റെ കിക്കോഫ് ടൈമില്‍ ഒരു മലയാളം സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തത്സമയം നിര്‍വ്വഹിക്കപ്പെടുന്നു എന്ന അപൂര്‍വ്വതയും ഇതിനുണ്ട്. ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്സിന് പരാരിയാണ് സിനിമയുടെ സംവിധായകന്. പ്രേക്ഷക പ്രശംസ നേടിയ ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകന് സക്കരിയയുമായി ചേര്‍ന്നാണ് മുഹ്സിന് പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
‘ഗ്രാസ്യാസ് എല്‍ ക്ലാസിക്കോ’ ടൈറ്റില്‍ ലുക്ക്
