paytm 2

ആപ്പ് മുഖേന ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടില്ലെന്ന് പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022 മുതൽ ആർബിഐയുടെ നടപടി ആരംഭിച്ചിരുന്നു. 2015 ലാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന് ലൈസൻസ് നൽകിയത്. 2022 ൽ അതിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിയിരുന്നു. 2024 ൽ പ്രവർത്തനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ കൊണ്ട് വരുകയും ചെയ്തു. തുടർന്നാണ് ഇന്നലെ ലൈസൻ റദ്ധാക്കിയത്. സാധാരണക്കാർ ഉപയോഗിക്കുന്ന ആപ്പാണ് പേടിഎം. എന്നാൽ നിലവിലെ നടപടിയിൽ പേടിഎം പയ്മെന്റ്റ് ബാങ്ക് സംവിധാനങ്ങൾ മാത്രമാണ് ഇല്ലാതാകുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *