വാട്സാപ്പില്‍ യൂസര്‍ നെയിം ഫീച്ചര്‍ വരുന്നു. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് കൈമാറാതെ യൂസര്‍ നെയിം നല്കാന് ഇതിലൂടെ സാധിക്കും. ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭിക്കുമോ എന്നറിയാന്‍ വാട്സാപ്പിന്റെ സെറ്റിങ്സ് മെന്യു തുറക്കുക. ലഭ്യമാണെങ്കില്‍ യൂസര്‍ നെയിം എന്നൊരു സെക്ഷന്‍ കാണാന്‍ സാധിക്കും. നിലവില്‍ പരീക്ഷണാര്‍ത്ഥം ചില ആളുകള്‍ക്ക് മാത്രമാണ് ഇത് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്വകാര്യമാക്കി വയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം യുസര്‍നെയിം ഫീച്ചര്‍ ഒരു അനുഗ്രഹമായിരിക്കും. വാട്സാപ്പില്‍ യൂസര്‍നെയിം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. ‘www.’ വച്ച് തുടങ്ങാന്‍ അനുവദിക്കില്ല. ‘.com,’ ‘.net’ തുടങ്ങിയ എക്സ്റ്റന്‍ഷന്‍ വച്ച് അവസാനിപ്പിക്കാനും അനുവദിക്കില്ല. യൂസര്‍നെയിമില്‍ ഒരു അക്ഷരം എങ്കിലും ഉണ്ടായിരിക്കണം (a-z). കുറഞ്ഞത് മൂന്ന് ക്യാരക്ടര്‍ വേണം. പരമാവധി 30.
