ടെസ്ലയുടെ ഓഹരികളില്‍ ചാഞ്ചാട്ടമുണ്ടായതിനാല്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി 200 ബില്യണ്‍ ഡോളറിനു താഴെയായി. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി ഇപ്പോള്‍ 194.8 ബില്യണ്‍ ഡോളറാണ്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ടെസ്ല ഉള്‍പ്പെടെയുള്ള കമ്പനികളില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ കുറയുന്നുവെന്ന നിക്ഷേപകരുടെ ആശങ്കയാണ് ഇടിവിന് കാരണമായത്. 622 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ടെസ്ലയിലെ മസ്‌കിന്റെ ഏകദേശം 15 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരു വലിയ പങ്ക്. ഏപ്രിലില്‍ അദ്ദേഹം ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ച ശേഷം ശേഷം ടെസ്ലയ്ക്ക് അതിന്റെ വിപണി മൂല്യത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടു, കൂടാതെ അതിന്റെ ആകെ മൂല്യം 70 ബില്യണ്‍ ഡോളര്‍ കുറയുകയും ചെയ്തിരുന്നു. ഇലോണ്‍ മസ്‌ക് 100 ശതമാനം സമയവും ട്വിറ്ററില്‍ ചെലവഴിക്കുന്നതായും കമ്പനിക്ക് കൂടുതല്‍ മൂലധനം ആവശ്യമായി വന്നേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
200 ബില്യണ്‍ ഡോളര്‍ താഴ്ന്ന് മസ്‌കിന്റെ ആസ്തി
