Milk Drinking Kids Reap Physical Benefits

സ്‌കൂളില്‍ പോകുന്ന തിരക്കിനിടയില്‍ കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിക്കാതെ പോകുന്ന പതിവുണ്ട്. ഈ ശീലം നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. സ്‌കൂളില്‍ പോകുന്ന സമയത്തിന് അനുസരിച്ച് വേണം കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം ക്രമീകരിക്കാന്‍. കുട്ടിക്ക് ഒരു ദിവസം വേണ്ട ഊര്‍ജത്തിന്റെയും മറ്റ് പോഷകങ്ങളുടെയും മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തില്‍ നിന്ന് ലഭിക്കണം. പോഷകക്കുറവ് വിളര്‍ച്ചയ്ക്കും വളര്‍ച്ചാക്കുറവിനും കാരണമാകും. മാത്രമല്ല, പഠനത്തിലും ശ്രദ്ധ കുറയും. മെറ്റബോളിസം കുറയുന്നത് അമിതവണ്ണത്തിനും കൊളസ്ട്രോളിനും ഇടയാക്കുന്നു. പ്രഭാതഭക്ഷണം കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴും. ഇങ്ങനെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ കുറയാനും ന്യൂറോണുകള്‍ക്ക് അപചയം സംഭവിക്കാനും സാദ്ധ്യതയുണ്ട്. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ രക്തത്തിലെ റ്റൈറോസിന്‍ (അമിനോ ആസിഡ്) അളവിനെ വര്‍ദ്ധിപ്പിച്ച് കുട്ടികളുടെ തലേച്ചാറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയന്‍സുകള്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും. ചീര, പിങ്ക് കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, മഞ്ഞനിറത്തിലുള്ള പഴങ്ങള്‍ (മാങ്ങ, പപ്പായ, പൈനാപ്പിള്‍) ഇവയിലുള്ള കരോട്ടിനും വിറ്റമിന്‍ എ യും കുട്ടികളുടെ കാഴ്ച ശക്തിയെ സംരക്ഷിക്കും.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *