പണ്ടുകാലത്ത് ക്ഷേത്രങ്ങളിലേക്കും കൊട്ടാരങ്ങളിലേക്കുമെല്ലാം സുരക്ഷാവശ്യങ്ങള്ക്കും മറ്റും തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അത്തരത്തില്‍ തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരുന്ന തുരങ്കന്മാരുടെ കഥയാണ് ദീപു എഴുതിയ തുരങ്കം എന്ന നോവലിലുള്ളത്. കേമനായ കോമന്തുരങ്കനില്നിന്ന് തുടങ്ങി ഈ തലമുറയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പാടലന് വരെയുള്ളവരുടെ ജീവിതവും അവരുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളും ചരിത്രവും സങ്കല്‍പ്പവും ഇഴചേര്ത്തൊഴുക്കിയിരിക്കുന്നു. ‘തുരങ്കം’. ദീപു. ഡിസി ബുക്സ്. വില 225 രൂപ.
