മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും കെ കൃഷ്ണൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മാത്യു ടി തോമസിന്റെ പേര് പരാമര്‍ശിച്ചുകൊണ്ട് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദസന്ദേശമാണ് മാത്യു കുഴൽനാടൻ പുറത്തുവിട്ടത്. എന്നാൽ, ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നും മാത്യു ടി തോമസിനെ മോശക്കാരനാക്കാനാണ് ഇതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. പ്രളയം മനുഷ്യനിർമിതമെങ്കിൽ എന്തു കൊണ്ട് കുഴൽ നാടൻ സഭയിൽ ഉന്നയിച്ചില്ലെന്നും ഐഐടി നേരത്തെ അന്വേഷിച്ച വിഷയമാണെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.
മാത്യു കുഴൽനാടനെതിരെ കെ കൃഷ്ണൻകുട്ടി
