ഉണ്ണി മുകുന്ദന് നരേന്ദ്ര മോദിയായി എത്തുന്ന ‘മാ വന്ദേ’യുടെ ചിത്രീകരണം ആരംഭിച്ചു. ഇക്കാര്യം ഉണ്ണി മുകുന്ദന് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആരി 265 ഉപയോഗിച്ചാണ് ‘മാ വന്ദേ’ ചിത്രീകരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ ഏക ആരി 265 ക്യാമറയാണിത്. ലോകത്ത് ഈ ക്യാമറ രണ്ടെണ്ണമേ ഉള്ളൂ എന്നതാണ് സവിശേഷത. ഈ ക്യമറയ്ക്ക് മുന്നിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന് കുറിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘മാ വന്ദേ’. ക്രാന്തി കുമാര്‍ സി.എച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവീണ ടണ്ടന്, ജാക്കി ഷ്റോഫ്, ശരത് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെ.കെ. സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രവി ബസ്രൂരാണ് സംഗീതം.
‘മാ വന്ദേ’യുടെ ചിത്രീകരണം ആരി 265 ക്യാമറയില്‍
