മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. സജു എസ് ദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍’ എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. സജു എസ് ദാസ്, രാഹുല്‍ മാധവ്, നഞ്ചിയമ്മ, ലത ദാസ്, ശോഭിക ബാബു, ഷാജു ശ്രീധര്‍, മേജര്‍ രവി, ഗിന്നസ് പക്രു, ലക്ഷ്മി പ്രിയ, ജോണ്‍ അലക്‌സാണ്ടര്‍, തുഷാര പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2024 മെയ് 17 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒന്നര വര്‍ഷത്തിന് ഇപ്പുറമാണ് ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്‌സിലൂടെ നാളെ മുതല്‍ ചിത്രം കാണാനാവും. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്.
