മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അവസാനിപ്പിക്കാനുളള തീരുമാനത്തിനു പിന്നാലെ ഭൂ സംരക്ഷണ സമിതിയില്‍ ഭിന്നത. മന്ത്രി പി രാജീവ് സമരക്കാര്‍ക്ക് നാരങ്ങാനീര് നല്കി നാളെ സമരം അവസാനിപ്പിക്കുമെന്നായിരുന്നു ഭൂസംരക്ഷണ സമിതി കോര്‍ കമ്മിറ്റിയുടെ പ്രഖ്യാപനം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന ആരോപണവുമായി സമര സമിതിയിലെ ബിജെപി അനുകൂലികള്‍ നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു.
മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം അവസാനിപ്പിക്കാനുളള തീരുമാനത്തിനു പിന്നാലെ ഭൂ സംരക്ഷണ സമിതിയില്‍ ഭിന്നത
