6 33

നിങ്ങള്‍ അടുക്കളയിലെ ശാസ്ത്രജ്ഞനോ ലബോറട്ടറിയിലെ ഷെഫോ ആകട്ടെ, ഭക്ഷണവും ശാസ്ത്രവും ഒന്നിക്കുമ്പോള്‍ അത് അതീവ രുചികരമായ ഒരനുഭവമായി മാറുന്നു. കൃഷ് അശോകിന്റെ മസാല ലാബ്, ഇന്ത്യന്‍ പാചകത്തെക്കുറിച്ചുള്ള ഒരു ശാസ്ത്രപ്രേമിയുടെ പര്യവേക്ഷണമാണ്. വായനക്കാരെ മികച്ച പാചകക്കാരാക്കുക, ഒപ്പം അടുക്കളയെ പാചകപരീക്ഷണങ്ങള്‍ക്കുള്ള രസകരവും സര്‍ഗ്ഗാത്മകവുമായ ഒരു കളിസ്ഥലമാക്കുക തുടങ്ങിയവയാണ് ഈ പുസ്തകത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ആഴത്തിലുള്ള ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം, ഭക്ഷണത്തോട് ഏറെ കൗതുകകരവും ആകര്‍ഷകവുമായ സമീപനം പുലര്‍ത്തിയാണ് ഇന്ത്യന്‍ അടുക്കളയ്ക്ക് തീര്‍ച്ചയായും ആവശ്യമായ ഈ പുസ്തകം കൃഷ് അശോക് ഒരുക്കിയിരിക്കുന്നത്. മുത്തശ്ശിയുടെ പാചകസൂത്രങ്ങളെല്ലാം ശരിയായിരുന്നുവെന്ന് ഈ കൃതി തെളിയിക്കുന്നു. ‘മസാല ലാബ്’. കൃഷ് അശോക്. ഡിസി ബുക്‌സ്. വില 361 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *