വിഴിഞ്ഞം സമരം അവസാനിപ്പിക്കാനായി സമവായ ചർച്ചക ളുമായി അദാനി ഗ്രൂപ്പ് രംഗത്ത് . തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സിഎസ്ആർ ഫണ്ടും ഉപയോഗിക്കാമെന്ന നിർദ്ദേശം, അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ച്. എന്നാൽ ഈ നിർദ്ദേശത്തോട് സമര അമിത അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.സർക്കാർ നിയോഗിച്ച മധ്യസ്ഥർ വഴിയാണ് ചർച്ച നടത്തിയത് .
വിഴിഞ്ഞം സമരം ബഹുജന പ്രക്ഷോഭമാണെന്നാണ് സമരസമിതിയുടെ വാദം. മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ തീരുമാനമുണ്ടാകുന്നതുവരെ സമയം അനുവദിക്കണം എന്നാണ് അവരുടെ ആവശ്യം.എന്നാൽ സമരക്കാരുമായി ചർച്ച നടത്താനായി സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായാണ് അദാനി ഗ്രൂപ്പും ചർച്ച നടത്തിയത്.കെ.വി.തോമസ് അടക്കം സഭയുമായി അടുപ്പമുള്ള ചില പൊതുപ്രവർത്തകരുമായാണ് ചർച്ച നടത്തിയത്.സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.