മലപ്പുറം നഗരത്തിലെ കച്ചവടക്കാര്‍ക്കെതിരെ കേന്ദ്ര പുകയില ഉല്പന്ന നിയന്ത്രണ നിയമം ലംഘിച്ചതിന് ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടപടിയെടുത്തു. നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുഇടങ്ങളില്‍ പുകവലിക്കുന്നതും കൂടാതെ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതും ഇവയുടെ എല്ലാത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പുകയില നിരോധിത മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമം ലംഘിച്ച കുന്നുമ്മല്‍, കോട്ടപ്പടി ബസ് സ്റ്റാന്‍ഡ്പരിസരത്തെ 16 കച്ചവടക്കാര്‍ക്കെതിരെയാണ് നടപടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വില്പന നടത്തിയതിൽ നടപടി
