ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയുടെ അനുബന്ധ സ്ഥാപനമായ ഡാസിയ, ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ഒരു പുതിയ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. ഡാസിയ ഹിപ്സ്റ്റര്‍ എന്നാണ് ഈ കണ്‍സെപ്റ്റിന്റെ പേര്. ഡാസിയയുടെ സ്പ്രിംഗ് ഇവിയെക്കാള്‍ ചെറുതാണ് ഹിപ്സ്റ്റര്‍. ഇതിന് വെറും മൂന്ന് മീറ്റര്‍ നീളമേയുള്ളൂ. അതേസമയം സ്പ്രിംഗിന് 3.7 മീറ്റര്‍ നീളമുണ്ട്. എങ്കിലും നാല് മുതിര്‍ന്നവര്‍ക്ക് ഇരിക്കാന്‍ കഴിയും. ഭാരം കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ രീതിയില്‍ ഹിപ്സ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഇത് കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയായി കുറയ്ക്കുന്നു. ഇതിന് 3,000 മില്ലീമീറ്റര്‍ നീളവും 1,550 മില്ലീമീറ്റര്‍ വീതിയും 1,530 മില്ലീമീറ്റര്‍ ഉയരവും 800 കിലോഗ്രാം ഭാരവുമുണ്ടാകും. ഇതിന് 70 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ട്. പിന് സീറ്റുകള്‍ മടക്കിവെച്ചാല്‍ 500 ലിറ്റര്‍ വരെയാകും ബൂട്ട്. സ്പ്രിംഗിന് യൂറോപ്പില്‍ ഏകദേശം 17,000 യൂറോ വിലവരും. ചെറിയ പട്ടണങ്ങളിലും നഗരപ്രദേശങ്ങളിലും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഇലക്ട്രിക് വാഹനമാണ് ഡാസിയ ഹിപ്സ്റ്റര്‍.
സ്പ്രിംഗ് ഇവിയെക്കാള്‍ ചെറിയ ഡാസിയ ഹിപ്സ്റ്റര്‍
