സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബര്‍ ഒന്നിന് 37,280 രൂപയായിരുന്നു സ്വര്‍ണവില. ബുധനാഴ്ച 200 രൂപ വര്‍ധിച്ച് 37,480 രൂപയായി. ഉത്സവസീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ കൂടിയിരുന്നു.. ഇന്നത്തെ വിപണി വില 4670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 20 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3860 രൂപയാണ്.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.50 ശതമാനമായി ഉയര്‍ത്തി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എന്‍.ആര്.ഒ, എന്‍.ആര്.ഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 999 ദിവസത്തെ കാലാവധിയുള്ള റസിഡന്റ്, എന്‍.ആര്.ഒ, എന്‍.ആര്.ഇ നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം വരെയും പലിശ ലഭിക്കും. നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍ നവംബര്‍ 30 വരെ കാലാവധിയുള്ളവയാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.87, പൗണ്ട് – 94.24, യൂറോ – 81.26, സ്വിസ് ഫ്രാങ്ക് – 82.43, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.51, ബഹറിന്‍ ദിനാര്‍ – 219.86, കുവൈത്ത് ദിനാര്‍ -267.07, ഒമാനി റിയാല്‍ – 215.22, സൗദി റിയാല്‍ – 22.05, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 60.40.