‘നിങ്ങളുടെ സ്റ്റോറേജ് പരിധി കഴിഞ്ഞിയിരിക്കുന്നു’ എന്ന മെസേജ് പലപ്പോഴായി കണ്ടുമടുത്ത ഉപഭോക്താക്കള്‍ക്ക് പുതിയ സഹായവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ സേവനമായ വര്‍ക്ക്സ്പേസ് ഇന്‍ഡിവിജ്വല്‍ ഉപഭോക്താക്കള്‍ക്കായി സ്റ്റോറേജ് 15 ജിബിയില്‍ നിന്ന് 1 ടിബിയായി ഉയര്‍ത്തിയിരിക്കുകയാണ്. നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ 1ടിബി സ്റ്റോറേജ് ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പ്ലാന്‍ ലഭ്യമല്ല. ഉടന്‍ തന്നെ എല്ലാ ഗൂഗിള്‍ വര്‍ക്ക്സ്പേസ് ഇന്‍ഡിവിജ്വല്‍ അക്കൗണ്ടിലും 1ടിബി സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും. അപ്ഗ്രേഡ് ചെയ്ത സ്റ്റോറേജ് ലഭിക്കാന്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതുമില്ല. ഞങ്ങള്‍ ഇത് അനുവദിക്കുന്ന മുറയ്ക്ക് ഓരോ അക്കൗണ്ടും അവയുടെ നിലവിലുള്ള 15 ജിബി സ്റ്റോറേജില്‍ നിന്ന് 1 ടിബിയിലേക്ക് സ്വയമേവ അപ്ഗ്രേഡ് ചെയ്യപ്പെടുമെന്ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ചെറുകിട സംരംഭങ്ങള്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഡോക്സ്, ഡേറ്റ, ഡിജിറ്റല്‍ അസറ്റുകള്‍ എന്നിവ സൂക്ഷിക്കാന്‍ കൂടുതല്‍ സ്റ്റോറേജ് ആവശ്യമാണെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സ്റ്റോറേജ് വിപുലീകരിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ജഉഎ, ഇഅഉ ഫയലുകള്‍, ചിത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നൂറിലധികം ഫയല്‍ ഫോര്‍മാറ്റുകള്‍ സ്റ്റോറേജ് ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.
സ്റ്റോറേജ് പരിധി 1 ടിബിയായി ഉയര്‍ത്തി ഗൂഗിള്‍
