യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കെ.ടി. ജലീൽ എംഎൽഎ. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദോത്തി ചലഞ്ചിൽ വൻ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഐടി വകുപ്പിന് തെളിവുകൾ സഹിതം ചൊവ്വാഴ്ച പരാതി നൽകുമെന്നും ജലീൽ പറഞ്ഞു. 2,72,000 ദോത്തികളാണ് വിതരണം ചെയ്തത്. അങ്ങനെവരുമ്പോൾ മൊത്തം 16 കോടി 32 ലക്ഷം രൂപയാണ് സമാഹരിച്ചിട്ടുണ്ടാവുക. ഇത്രയധികം തുണി വാങ്ങുമ്പോൾ ഒന്നിന് 200 രൂപയിൽ താഴെയേ വരൂ എന്നാണ് തുണിയുടെ നിലവാരം പരിശോധിച്ചവർ പറയുന്നതെന്നും ജലീൽ പറയുന്നു. സത്യം അറിയാൻ ഒരു വഴിയേ ഉള്ളൂ. ജി.എസ്.ടി അടച്ച ബില്ല് പുറത്തുവിടുകയെന്നും ജലീൽ ആവശ്യപ്പെട്ടു.