yt cover 2

https://dailynewslive.in/ ജനകീയപ്രഖ്യാപനങ്ങളിലൂടെ മൂന്നാംഭരണത്തിലേക്കു വഴിയൊരുക്കാന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ക്ഷേമപെന്‍ഷന്‍ കൂട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ ധനവകുപ്പ് ആസൂത്രണരേഖ തയ്യാറാക്കിയെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുമുന്‍പ് 100 രൂപ കൂട്ടി 1700 ആക്കാനാണ് ശുപാര്‍ശയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് വീണ്ടും 100 രൂപ കൂട്ടാനുള്ള സാധ്യതകളും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപ്പുസാമ്പത്തികവര്‍ഷംതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡിഎകൂടി നല്‍കാനും ആലോചനയുണ്ട്. സര്‍ക്കാര്‍ കാലാവധി കഴിയുംമുന്‍പ് ശമ്പള പരിഷ്‌കരണംകൂടി പ്രഖ്യാപിച്ചാല്‍ ജനങ്ങളില്‍ അനുകൂല നിലപാടുണ്ടാകാന്‍ ഇടയാക്കുമെന്നും ധനവകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ, ജനകീയപ്രഖ്യാപനങ്ങള്‍ നടത്തി മൂന്നാംഭരണത്തിലേക്കു വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

https://dailynewslive.in/ കേരളം സമൃദ്ധമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് സ്വാഭാവികമായി ഉണ്ടാകേണ്ട വിലക്കയറ്റം തടുത്തുനിര്‍ത്താനായിയെന്നും വിപണിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയെന്നും പൊതുവിതരണ രംഗം സര്‍ക്കാര്‍ ശക്തമാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാദ്ധ്യമാക്കാന്‍ കഴിഞ്ഞതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ ഉത്സവകാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കള്‍ക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകുമെന്നും എന്നാല്‍ ഇതില്‍ മുന്‍കൂട്ടി സപ്ലൈയ്ക്കോയ്ക്കും പൊതുവിതരണ വകുപ്പിനും വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്നും കേരളത്തിലെ 3.33 കോടി ജനങ്ങളില്‍ രണ്ട് കോടി പേര്‍ക്കെങ്കിലും സര്‍ക്കാരിന്റെ വിപണിയിടപെടലിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായും മന്ത്രി പറഞ്ഞു.

https://dailynewslive.in/ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍. ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ 158 കോടി രൂപ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കാനുണ്ടെന്ന് വിതരണക്കാര്‍ പറയുന്നു. മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക കൊടുത്ത് തീര്‍ക്കാതെ ഉപകരണം വിതരണം ചെയ്യില്ലെന്ന് വിതരണക്കാരുടെ അസോസിയേഷന്‍ അറിയിച്ചു. സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിലവില്‍ നിര്‍ത്തി വച്ചിരിക്കുന്നത്. ഇതോടെ, നിലവിലുള്ള സ്റ്റോക്ക് ഉപകരണങ്ങള്‍ കഴിഞ്ഞാല്‍ ആശുപത്രികള്‍ പ്രതിസന്ധിയിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ ബീഹാറിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ച, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 16 ദിവസമായി നടത്തിവന്ന, ‘വോട്ടര്‍ അധികാര്‍ യാത്ര’ക്ക് പട്‌നയില്‍ പടുകൂറ്റന്‍ റാലിയോടെ സമാപനം. ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര പട്‌നയിലെത്തിയത്. പട്‌നയിലെ ഗാന്ധിമൈതാനിയില്‍നിന്ന് ആരംഭിച്ച സമാപന പദയാത്രയില്‍ പങ്കെടുക്കാനെത്തിയത് പതിനായിരങ്ങളാണ്. ‘വോട്ടുചോരി’ എന്നാല്‍ നമ്മുടെ അവകാശങ്ങള്‍, സംവരണം, തൊഴില്‍, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങളുടെ റേഷന്‍ കാര്‍ഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നല്‍കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘വോട്ടര്‍ അധികാര്‍ യാത്ര’യ്ക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

https://dailynewslive.in/ താന്‍ മുമ്പു നടത്തിയ വാര്‍ത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കില്‍ അതിലും വലിയ ഹൈഡ്രജന്‍ ബോംബ് കൈവശുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആ ഹൈഡ്രജന്‍ ബോംബിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഡോ. ബി.ആര്‍. അംബേദ്കറുടെയും മഹാത്മ ഗാന്ധിയുടെയും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

https://dailynewslive.in/ കേരളത്തിനായി പ്രവര്‍ത്തിക്കുന്നത് അച്ഛന് കൊടുത്ത വാക്ക് ആണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിതാവ് എം കെ ചന്ദ്രശേഖരന്റെ വിയോഗശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തി പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് രാജീവ് ചന്ദ്രശേഖര്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പരാതിക്കാരില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാന്‍ തുടങ്ങി. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരില്‍ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവില്‍ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*

class="selectable-text copyable-text xkrh14z x117nqv4">കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ലെന്നും രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുകേഷിനെതിരെ വന്നത് പോലുള്ള പരാതിയല്ല ഇതെന്നും മുകേഷിനെതിരെ പരാതി നല്‍കിയ ആള്‍ ഇപ്പോള്‍ ജയിലിലാണെന്നും സനോജ് ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐയുടെ പ്രതിഷേധം ശക്തമായി തുടരുമെന്നും സനോജ് വ്യക്തമാക്കി.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്ക് നിയമസഭയില്‍ വരുന്നതിന് നിലവില്‍ തടസമില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. രാഹുല്‍ പ്രതിയെന്ന റിപ്പോര്‍ട്ട് ഇന്നലെ നാല് മണി വരെ ലഭിച്ചിട്ടില്ലെന്നും ഷംസീര്‍ വിവരിച്ചു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവെച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സിപിഐ. ശ്രീനാദേവി പാര്‍ട്ടിയുടെ പേരില്‍ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെങ്കിലും ഇപ്പോള്‍ അവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐക്ക് ഉത്തരവാദിത്തമില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും അടൂര്‍ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞു.

https://dailynewslive.in/ മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപത്തിലെ അധ്യാപിക മരണപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സിനെ ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ പോളിസി ആനുകൂല്യം നിഷേധിച്ച സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കാന്‍ വിധിച്ചത്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് തെറ്റുപറ്റിയെന്ന് കണ്ണൂര്‍ കളക്ടര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നവീന്‍ ബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ലെന്നും മന്ത്രി പറഞ്ഞു. എഡിഎമ്മിന്റെ ആത്മഹത്യക്ക് ശേഷം കണ്ണൂരിലെ റവന്യൂ വകുപ്പ് പരിപാടികളില്‍ നിന്ന് വിട്ടുനിന്ന മന്ത്രി, പത്ത് മാസങ്ങള്‍ക്ക് ശേഷം ഇന്നലെ കളക്ടറുമായി വേദി പങ്കിട്ടു.

https://dailynewslive.in/ കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് വിവരം. നാല്‍പതോളം കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഓണസദ്യയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം.

https://dailynewslive.in/ ശബരിമല ആഗോള അയ്യപ്പ സംഗമത്തില്‍ ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം പങ്കെടുക്കും. ദേവസ്വം മന്ത്രിയുടെ ക്ഷണമനുസരിച്ചാണ് തീരുമാനമെന്നും സര്‍ക്കാര്‍ ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സ്വാഗതാര്‍ഹമാണെന്നും ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ അറിയിച്ചു. രാഷ്ട്രീയത്തിന് ഉപരിയായി ശബരിമലയുടെ പുരോഗതിക്ക് പ്രവര്‍ത്തിക്കുമെന്ന ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം ഭാരരവാഹികള്‍ അറിയിച്ചു.

https://dailynewslive.in/ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സ ചെലവ് ഭീമമായി കൂടുന്നുവെന്നും പലരും ലാഭം മാത്രം നോക്കി ആശുപത്രി നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒരേ നടത്തിപ്പുകാര്‍ പല ആശുപത്രികളാണ് നടത്തുന്നത്. ലാഭത്തിന് വേണ്ടി നിക്ഷേപിക്കുന്നുവെന്നും ചികിത്സയല്ല ലാഭം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രവണത നല്ലതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ കനിവ് ആംബുലന്‍സ് സര്‍വീസ് കരാറുമായി ബന്ധപ്പെട്ടു പുറത്തു വന്ന 250 കോടി രൂപയുടെ കമ്മിഷന്‍ ഇടപാടില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരണം നടത്താത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല രംഗത്ത്. സര്‍ക്കാര്‍ യാതൊരു പ്രതികരണവും നടത്താത്ത് പച്ചയായ കുറ്റസമ്മതമായി കണക്കാക്കാവുന്നതാണെന്നും കമ്മിഷന്‍ കിട്ടാത്ത ഒരു ഇടപാടും നടത്താത്ത സര്‍ക്കാറായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ വഖഫ് നിയമത്തിനെതിരെ സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ വിധി പറയാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തില്‍ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുല്‍ഫിക്കര്‍ അലി വഴി സമസ്ത കോടതിയില്‍ ഹര്‍ജി നല്‍കിയത്. പുതിയ നിയമം ഉപയോഗിച്ച് വഖഫ് ഭൂമികള്‍ ഏറ്റെടുക്കുകയോ സ്വഭാവം മാറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിലെങ്കിലും കാര്യങ്ങള്‍ മറിച്ചാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

https://dailynewslive.in/ ശബരിമല യുവതീ പ്രവേശവിഷയത്തില്‍ സുപ്രീംകോടതിയിലെ നിലപാട് തിരുത്തുന്ന വിഷയത്തില്‍ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ്.പ്രശാന്ത്. ശബരിമലയുടെ ആചാരം അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിധേയമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ബിജെപിയെ ഓര്‍മ്മിപ്പിച്ചു.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓണാവധിക്കുശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അവധിക്കാല ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജി വന്നെങ്കിലും ദേവസ്വം ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് കോടതി രേഖകള്‍ ചോദിച്ചെങ്കിലും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അന്തിമ തീരുമാനം എടുത്തില്ലെന്നും യാതൊരു ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തുന്നതില്‍ സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമാണെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും യുവതി പ്രവേശന കാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്നും 2018 ല്‍ ഉണ്ടായ നടപടികള്‍ ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഭക്തര്‍ക്ക് ഉറപ്പ് നല്‍കണമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം ആവശ്യപ്പെട്ടു.

https://dailynewslive.in/ ചെങ്ങറ ഭൂസമര പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍ തുടങ്ങിയവരുമായും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കും.

https://dailynewslive.in/ ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. നിലവില്‍ കണ്ണൂര്‍ സിറ്റി അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗുരുതര കുറ്റകൃത്യമായതിനാലും ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തേണ്ട സാഹചര്യത്തിലുമാണ് വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്.

https://dailynewslive.in/ നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയിലെ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ വി ജുനൈസാണ് മരിച്ചത്. 46 വയസ്സായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

https://dailynewslive.in/ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായ ബഷീറുദ്ദിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. അത്തോളി തോരായിക്കടവ് സ്വദേശിയായ ഇരുപത്തൊന്നുകാരി ആയിഷ റഷയെ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആയിഷ റഫ.

https://dailynewslive.in/ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പന നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ ബ്ലെന്‍ഡിങ് പ്രോഗ്രാമിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ഹര്‍ജിക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ആശങ്ക പ്രകടിപ്പിച്ചു. ഇതിന് പിന്നില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് രാജ്യത്തിന് പുറത്തുള്ളവരാണോ നിര്‍ദേശിക്കേണ്ടതെന്നും എജി വിമര്‍ശിച്ചു.

https://dailynewslive.in/ ഇന്ത്യ-ചൈന ബന്ധത്തിലെ പുരോഗതിയെ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി സ്വാഗതം ചെയ്തു. അതിര്‍ത്തി ചര്‍ച്ചകള്‍, കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എന്നിവയെക്കുറിച്ചുള്ള കരാറുകളെയും അദ്ദേഹം പ്രശംസിച്ചു.

https://dailynewslive.in/ മൈസൂരു ദസറ സാംസ്‌കാരികോത്സവമാണെന്നും ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമേ ഉദ്ഘാടനം ചെയ്യാന്‍ പാടുള്ളൂവെന്നില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദസറ ഉദ്ഘാടനം ചെയ്യാന്‍ ബുക്കര്‍ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ബീഹാറില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുവരെ വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ക്ക് അവസരം ഉണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതികളിലെ തുടര്‍നടപടികളില്‍ കമ്മീഷന് വീഴ്ച്ചയുണ്ടെന്ന് വിമര്‍ശിച്ച കോടതി വോട്ടര്‍മാരെ സഹായിക്കുന്നതിന് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി വോളണ്ടിയര്‍മാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടെ പുറത്തു വന്ന കരട് പട്ടികയില്‍ നിരവധി ഇരട്ട വോട്ടുകളുള്ളതായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

https://dailynewslive.in/ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച് ആറാഴ്ചയ്ക്കു ശേഷം ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയിലെ സ്വകാര്യ ഫാംഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ‘ബ്രാഹ്‌മണര്‍’ ലാഭംകൊയ്യുന്നെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവിന്റെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ്. പീറ്റര്‍ നവാരൊയുടെ പ്രസ്താവന, വസ്തുതാപരമായി ശരിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.

https://dailynewslive.in/ കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന വികാരം തമിഴ്നാട്ടില്‍ ശക്തമാകുന്നതിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ കച്ചത്തീവ് ദ്വീപ് സന്ദര്‍ശിച്ചു. ചരിത്രത്തില്‍ ആദ്യമായി ഈ ദ്വീപിലെത്തുന്ന ലങ്കന്‍ പ്രസിഡന്റായും ദിസനായകെ മാറി. തമിഴ്നാട്ടില്‍ നിന്നുള്ള നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ കച്ചത്തീവ് വിഷയത്തിലെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ലങ്കന്‍ പ്രസിഡന്റിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. ദ്വീപിലെ മത്സ്യത്തൊഴിലാളികളുമായി സംസാരിക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കാനുമാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ദിസനായകെ വ്യക്തമാക്കി.

https://dailynewslive.in/ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതിയില്‍ പാകിസ്ഥാന്‍. പാകിസ്ഥാനിലെ നദികളില്‍ വെള്ളം എക്കാലത്തേയും ഉയര്‍ന്ന നിലയിലാണുള്ളത്. ആഗോള താപനം മൂലം മഴക്കാലം സാരമായ കെടുതിയാണ് പാകിസ്ഥാനില്‍ വിതച്ചത്. കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുന്ന മേഖലയിലാണ് പാകിസ്ഥാനുള്ളത്. മേഘവിസ്ഫോടനവും അതിശക്ത മഴയും മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും പാകിസ്ഥാനില്‍ കാരണമായിട്ടുണ്ട്.

https://dailynewslive.in/ അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലായി ഇതുവരെ 812 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 2800 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കുനാര്‍ ഗ്രാമത്തിലെ മൂന്ന് ഗ്രാമങ്ങള്‍ അപ്പാടെ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. വിദൂരങ്ങളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഈ മേഖലകളില്‍ നിരവധി വീടുകള്‍ നിലംപൊത്തിയെന്നാണ് വിവരം.

https://dailynewslive.in/ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തെന്ന പുതിയ അവകാശ വാദവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഇന്ത്യയുടെ വാഗ്ദാനം ഏറെ വൈകിപ്പോയെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചെയ്യേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമായി.

https://dailynewslive.in/ ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ-യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. 21-ാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് റൂബിയോ പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കാഫ നേഷന്‍സ് കപ്പില്‍ ശക്തരായ ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ. ആദ്യപകുതിയില്‍ ഇറാനെ പ്രതിരോധപ്പൂട്ടിട്ട് തളര്‍ത്തിയ ഇന്ത്യ, രണ്ടാംപകുതിയില്‍ മൂന്ന് മൂന്ന് ഗോളുകള്‍ വഴങ്ങുകയായിരുന്നു. 89-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍ വഴങ്ങിയത്. ആദ്യപകുതിയില്‍ ഇറാന്റെ നിരന്തരമായ മുന്നേറ്റത്തെ തടയുന്നതില്‍ ഇന്ത്യന്‍ പ്രതിരോധം വിജയിച്ചു.

https://dailynewslive.in/ ഐപിഎല്‍ മത്സരത്തിനിടെ ശ്രീശാന്തിനെ താന്‍ തല്ലുന്ന വീഡിയോ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി പുറത്തുവിട്ടതിന് എതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. വീഡിയോ പുറത്തുവിട്ട രീതി തെറ്റാണെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. 18 വര്‍ഷം മുമ്പ് നടന്നൊരം സംഭവം ആളുളെല്ലാം മറന്നിരിക്കെ വീണ്ടും ആ വീഡിയോ പുറത്തുവിട്ട് ഓര്‍മിപ്പിച്ചതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യമല്ലാതെ മറ്റൊന്നുമില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

https://dailynewslive.in/ ഓഗസ്റ്റ് മാസത്തില്‍ ചരക്കു സേവന നികുതി ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 1.86 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 1.74 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി വരുമാനം. 6.5 ശതമാനം വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 11.37 ലക്ഷം കോടി രൂപ വാര്‍ഷിക ജി.എസ്.ടി വരുമാനമാണ് സര്‍ക്കാരിന് നേടാനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 20.18 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഓഗസ്റ്റ് മാസത്തിലെ മൊത്ത പ്രാദേശിക വരുമാനം 1.37 ലക്ഷം കോടി രൂപയാണ്. 2024 ഓഗസ്റ്റില്‍ നേടിയ 1.25 ലക്ഷം കോടി രൂപയേക്കാള്‍ 9.6 ശതമാനം കൂടുതല്‍. ഇറക്കുമതിയില്‍ നിന്ന് ലഭിച്ച നികുതി കഴിഞ്ഞ വര്‍ഷം ലഭിച്ച 50,000 കോടി രൂപയില്‍ നിന്നും 49,300 കോടി രൂപയായി കുറഞ്ഞു. ഇക്കൊല്ലം ഏപ്രിലില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജി.എസ്.ടി വരുമാനമായ 2.37 ലക്ഷം കോടി രൂപയും സര്‍ക്കാര്‍ നേടിയിരുന്നു. ഓഗസ്റ്റിലെ ജി.എസ്.ടി പിരിവില്‍ കേരളം മികച്ച നേട്ടമുണ്ടാക്കിയെന്നും കണക്കുകള്‍ പറയുന്നു. ഓഗസ്റ്റില്‍ 2,723 രൂപയാണ് ജി.എസ്.ടി ഇനത്തില്‍ കേരളം പിരിച്ചത്. 2024 ഓഗസ്റ്റില്‍ 2,511 കോടി രൂപയായിരുന്നു കേരളത്തിന്റെ പിരിവ്. മുന്‍വര്‍ഷത്തേക്കാള്‍ 8 ശതമാനം വര്‍ധന.

https://dailynewslive.in/ ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’യുടെ ട്രെയ്‌ലര്‍ പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി കൂടിയാണ് ചിത്രം. ചരിത്രത്തില്‍ ആദ്യമായാണ് പാപ്പുവ ന്യൂ ഗിനി ഒസ്‌കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ഔദ്യോഗികമായി ഓസ്‌കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത്. പാപ്പുവ ന്യൂ ഗിനിയന്‍ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി , ബംഗാളി , ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ ഉണ്ട്. പാപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫയുടെ ബാനറില്‍ നോലെന തൌലാ വുനം, ഇന്ത്യന്‍ നിര്‍മാതാക്കള്‍ ആയ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ ( സിലിക്കന്‍ മീഡിയ ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

https://dailynewslive.in/ സൂപ്പര്‍ ഹീറോയായി കല്യാണിയും നസ്ലെന്‍, ചന്തു സലീം കുമാര്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ക്കൊപ്പം കാമിയോ റോളുകളും കസറിയ ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’ മലയാളികള്‍ക്ക് പുത്തന്‍ ദൃശ്യവിസ്മയം സമ്മാനിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റു പോയ സിനിമ ലോകയാണ്. അവധി ദിവസമായ ഞായറാഴ്ചത്തെ കണക്കാണിത്. 309,000 ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റഴിഞ്ഞത്. ലോകയ്ക്ക് ഒപ്പം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം എന്ന സിനിമയേക്കാള്‍ ഇരട്ടി ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റു പോയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 96,000 ടിക്കറ്റുകള്‍ വിറ്റ് മോഹന്‍ലാല്‍ ചിത്രം ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. ഒരു ലക്ഷത്തി മുപത്തി ഏഴായിരം ടിക്കറ്റുകള്‍ വിറ്റ് പരം സുന്ദരിയാണ് രണ്ടാം സ്ഥാനത്ത്.

https://dailynewslive.in/ ഏതര്‍ എനര്‍ജി തങ്ങളുടെ പുതിയ ഇഎല്‍ സ്‌കേലബിള്‍ പ്ലാറ്റ്‌ഫോം ഏതര്‍ ഇഎല്‍01 കണ്‍സെപ്റ്റ് സ്‌കൂട്ടറിനൊപ്പം പുറത്തിറക്കി. പുതിയ ഫ്ലെക്സിബിള്‍ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡിന്റെ ആദ്യത്തെ ഉല്‍പ്പന്നമായിരിക്കും ഇഎല്‍01 ന്റെ പ്രൊഡക്ഷന്‍ പതിപ്പ്, 2026 ഉത്സവ സീസണില്‍ ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ ഇഎല്‍ പ്ലാറ്റ്‌ഫോം സര്‍വീസ് ഇടവേളകള്‍ 10,000 കിലോമീറ്ററായി ഇരട്ടിയാക്കുമെന്ന് അവകാശപ്പെടുന്നു. ഇത് നിലവിലെ 5,000 കിലോമീറ്ററിന്റെ ഇരട്ടിയാണ്. അസംബ്ലി സമയം 15 ശതമാനം കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ, പുതിയ ആതര്‍ ഇഎല്‍ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ബോര്‍ഡ് ചാര്‍ജറുള്ള ഒരു പുതിയ എസിഡിസിചാര്‍ജിംഗ് സിസ്റ്റം അരങ്ങേറ്റം കുറിക്കുന്നു. ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് ത്രീ-പിന്‍ ഗാര്‍ഹിക സോക്കറ്റ് വഴി വാഹനം നേരിട്ട് ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു. ഇത് ഫാസ്റ്റ് ചാര്‍ജിംഗിനെയും പിന്തുണയ്ക്കുന്നു. ഇഎല്‍ പ്ലാറ്റ്‌ഫോം 2കിലോവാട്ട്അവര്‍ മുതല്‍ 5കിലോവാട്ട്അവര്‍ വരെയുള്ള ബാറ്ററി പായ്ക്കുകള്‍ക്ക് അനുയോജ്യമാണ്. ഇതില്‍ ഒരു നൂതന ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം ഉണ്ട്.

https://dailynewslive.in/ യാഥാസ്ഥിതിക സാമൂഹികശാസ്ത്രത്തിന്റെ നിയമങ്ങള്‍ അനുസരിച്ച്, ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് പരിസ്ഥിതി അവബോധം ഇല്ലെന്നാണ് വാദം. എന്നാല്‍ ആഴത്തില്‍ ഗവേഷണം ചെയ്ത ഈ പുസ്തകത്തില്‍ രാമചന്ദ്ര ഗുഹ ഈ വിവരണത്തെ വെല്ലുവിളിക്കുന്നു. യൂറോ-അമേരിക്കന്‍ ലോകത്തിനു പുറത്തുള്ള ഒരു രാജ്യത്തുനിന്നും പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു പ്രധാന പഠനം. ‘പ്രകൃതി സംവാദം’. രാമചന്ദ്ര ഗുഹ. വിവര്‍ത്തനം: എന്‍.കെ. ഭൂപേഷ്. ഡിസി ബുക്സ്. വില 474 രൂപ.

https://dailynewslive.in/ സമ്മര്‍ദ്ദം കുടലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഇത് കുടലിന്റെ ചലനശേഷി, കുടല്‍ മൈക്രോബയോം എന്നിവയെ മാറ്റുന്നു. ഇത് മലബന്ധം, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. സമ്മര്‍ദ്ദം കുടലിന്റെ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ദഹന പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ കാരണമാവുകയും ചെയ്യും. ആഴത്തിലുള്ള ശ്വസനം, ധ്യാനം, ഭക്ഷണക്രമം തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം. ഓട്സ്, ചിയ വിത്തുകള്‍, പഴങ്ങള്‍ തുടങ്ങിയവ മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുക മാത്രമല്ല, ഗുണം ചെയ്യുന്ന കുടല്‍ ബാക്ടീരിയകളെ പിന്തുണയ്ക്കുകയും ദഹനാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ അത് മാനസികാവസ്ഥയെ മാത്രമല്ല, പ്രത്യേകിച്ച് ആമാശയത്തിലും കുടലിലും ശാരീരിക ലക്ഷണങ്ങള്‍ക്ക് ഇടയാക്കും. സമ്മര്‍ദ്ദം ശരീരത്തില്‍ നിന്ന് ഒരു രാസവസ്തു പുറത്തുവിടാന്‍ കാരണമാകുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് വര്‍ദ്ധിക്കുന്നതിനുള്ള ഒരു കാരണവും സമ്മര്‍ദ്ദമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സമ്മര്‍ദ്ദം ശരീരത്തില്‍ കൂടുതല്‍ കോര്‍ട്ടിസോള്‍ പുറത്തുവിടാന്‍ കാരണമാകുമെന്നും കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ അത് ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള പുരുഷ ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ ഭീമസേനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു: ‘ഒരാള്‍ ചെയ്ത കര്‍മ്മത്തിന്റെ് ഫലം മരിച്ചാലും പിന്തുടരുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. ഈ ഭൂമിയില്‍ ഒരു ദിവസം തന്നെ ലക്ഷോപലക്ഷം ജീവജാലങ്ങള്‍ മരിക്കുകയും പുതിയ ഉടല്‍ സ്വീകരിക്കുകയും ചെയ്യന്നു. അപ്പോള്‍ എങ്ങനെയാണ് പോയ ജന്മം ചെയ്ത കര്‍മ്മങ്ങള്‍ അടുത്ത ജന്മത്തില്‍ വിധിപ്രകാരം വന്നു ചേരുന്നത്? ‘ശ്രീകൃഷ്ണന്‍ ദൂരെയുള്ള മൈതാനം ചൂണ്ടിക്കാട്ടി പറഞ്ഞു: ‘അതാ അവിടെ നൂറുകണക്കിന് കന്നുകാലികള്‍ മേഞ്ഞു നടക്കുന്നുണ്ട്. അവിടെ പോയി ഏതെങ്കിലും പശുക്കുട്ടിയെ എടുത്തു കൊണ്ടു വരുക’. ഉടനെ ഭീമന്‍ ഓടിച്ചെന്ന് അമ്മപ്പശുവിന്റെ അകിടില്‍ പാല്‍ കുടിച്ചു കൊണ്ടിരുന്ന ഒരു പശുക്കുട്ടിയെ കൃഷ്ണന്റെ അരികില്‍ കൊണ്ടു വന്നു. കൃഷ്ണന്‍ ആ പശുക്കുട്ടിയെ വിടാന്‍ ഭീമനോട് ആവശ്യപ്പെട്ടു. വിട്ട ഉടനെതന്നെ പശുക്കുട്ടി ഓടിച്ചെന്ന് അമ്മപ്പശുവിന്റെ പാല്‍ കുടിക്കാന്‍ തുടങ്ങി. ശ്രീ കൃഷ്ണന്‍ തുടര്‍ന്നു: ‘നോക്കൂ… നൂറു കണക്കിനു പശുവിന്‍ കൂട്ടം വളരെ ദൂരത്ത് മേഞ്ഞു നടക്കുന്നു. എന്നിട്ടും അവയില്‍ പശുക്കുട്ടി തന്റെ അമ്മയെ മാത്രം കണ്ടെത്തി അതിന്റെ മാത്രം പാല്‍ കുടിക്കുന്നു. അത് പോലെ തന്നെയാണ് വിധിപ്രകാരമുള്ള കര്‍മ്മ ഫലവും. വിധാതാവിനു മുജ്ജന്മത്തില്‍ ചെയ്ത കര്‍മ്മത്തിന്റെ സ്രഷ്ടാവിനെ നന്നായറിയാം. ഏത് ദേശത്ത് ഏത് ഉടല്‍ ആ ജീവന്‍ സ്വീകരിച്ചാലും അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും.’ മുജ്ജന്മങ്ങളും പുനര്‍ജന്മങ്ങളുമൊക്കെ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. അത് എന്തുതന്നെ ആയാലും നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം എപ്പോഴായാലും, ഉചിതമായ സമയത്ത് നമ്മിലേക്കുതന്നെ തിരിച്ചുവരും, സദ്കര്‍മ്മങ്ങള്‍ അനുഗ്രഹങ്ങളായും ദുഷ്‌കര്‍മ്മങ്ങള്‍ ദുരിതങ്ങളായും. – ശുഭദിനം.