ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’യുടെ ട്രെയ്ലര്‍ പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി കൂടിയാണ് ചിത്രം. ചരിത്രത്തില്‍ ആദ്യമായാണ് പാപ്പുവ ന്യൂ ഗിനി ഒസ്‌കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ഔദ്യോഗികമായി ഓസ്‌കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത്. പാപ്പുവ ന്യൂ ഗിനിയന്‍ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി , ബംഗാളി , ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ ഉണ്ട്. പാപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫയുടെ ബാനറില്‍ നോലെന തൌലാ വുനം, ഇന്ത്യന്‍ നിര്‍മാതാക്കള്‍ ആയ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ ( സിലിക്കന്‍ മീഡിയ ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.