കലക്കന്‍ പാട്ടുകളുമായി കൂലിയില്‍ നിറഞ്ഞ അനിരുദ്ധ് മഹീന്ദ്രയുടെ ബിഇ6 എസ് യുവി സ്വന്തമാക്കി. ചുവപ്പ് നിറമാണ് ഇലക്ട്രിക് എസ്യുവിക്ക്. മഹീന്ദ്ര ബിഇ6 ന്റെ ടോപ്പ്-എന്‍ഡ് പാക്ക് 3 വേരിയന്റാണ് അനിരുദ്ധ് സ്വന്തമാക്കിയത്. ഈ സെഗ്മെന്റിനലെ ഏറ്റവും കരുത്തുറ്റ ഇലക്ട്രിക് എസ് യുവിയാണിത്. കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്ര ഈ മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം ഔദ്യോഗിക ഡെലിവറികള്‍ ആരംഭിച്ചു. 59കിലോവാട്ട്അവര്‍, 79കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളോടെയാണ് ബിഇ6 എത്തുന്നത്. ആദ്യത്തേതില്‍ 228എച്ച്പിയും രണ്ടാമത്തേതില്‍ 281എച്ച്പിയുമാണ് കരുത്ത് പരമാവധി ടോര്‍ക്ക് രണ്ടിലും 380എന്‍എം. 6.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കും. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍. വലിയ ബാറ്ററിയില്‍ 682 കിലോമീറ്ററാണ് റേഞ്ച്. ചെറിയ ബാറ്ററി പാക്കില്‍ 535 കിലോമീറ്ററിലേക്ക് റേഞ്ച് കുറയും. മഹീന്ദ്രയുടെ ഈ ഇലക്ട്രിക് എസ് യു വി യ്ക്ക് വില വരുന്നത് 18.90 ലക്ഷം രൂപ മുതല്‍ 26.90 ലക്ഷം രൂപ വരെയാണ്. അഞ്ച് മോഡലുകളിലാണ് ബിഇ6 ലഭിക്കുക.
മഹീന്ദ്രയുടെ ബിഇ6 എസ്യുവി സ്വന്തമാക്കി അനിരുദ്ധ്
