യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. സംസ്ഥാനത്തെ സ്വര്‍ണ വില സര്‍വകാല റെക്കോഡായ ഗ്രാമിന് 9,475 രൂപയിലെത്തി. ഗ്രാമിന് വര്‍ധിച്ചത് 65 രൂപ. ഈ മാസം എട്ടിനും സ്വര്‍ണവില ഗ്രാമിന് 9,475 രൂപയിലെത്തിയിരുന്നു. പവന് 520 രൂപ വര്‍ധിച്ച് 75,760 രൂപയായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 7,775 രൂപയിലുമെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,055 രൂപയും 9 കാരറ്റ് ഗ്രാമിന് 3,915 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 127 രൂപയിലാണ് ഇന്നത്തെ വെള്ളി വില. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 81,988 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും ചില മാറ്റങ്ങളുണ്ടാകും.
സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡില്‍
