എംജിയുടെ രണ്ടു ഡോര്‍ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം വിപണിയിലെത്തും. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം എന്ന ലേബലിലായിരിക്കും പുതിയ കാര്‍ എത്തുക. ഇന്തൊനീഷ്യന്‍ വിപണിയില്‍ അടുത്തിടെ പുറത്തിറങ്ങിയ വൂലിങ് എയര്ഇവിയുടെ ഇന്ത്യന്‍ പതിപ്പാണ് എംജി എയര്ഇവി. എംജിയുടെ ഗ്ലോബല്‍ സ്മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം. വലിയ ടച്ച് സ്ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവ പ്രതീക്ഷിക്കാം. ടാറ്റ ഓട്ടോകോമ്പില്‍ നിന്നായിരിക്കും ബാറ്ററി. പത്തു ലക്ഷം രൂപയില്‍ താഴെയായിരിക്കും വില എന്നാണ് കരുതുന്നത്. മാരുതി സുസുക്കിയുടെ ചെറു കാര്‍ ആള്‍ട്ടോയെക്കാള്‍ വലുപ്പം കുറഞ്ഞ വാഹനമായിരിക്കും എംജിയുടെ ഇലക്ട്രിക് കാര്‍. 2010 എംഎം വീല്‍ബെയ്സുള്ള വാഹനത്തിന് 2.9 മീറ്റര്‍ നീളവുമുണ്ടാകും.
എംജിയുടെ വലുപ്പം കുറഞ്ഞ രണ്ടു ഡോര്‍ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം
