ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും.പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്ന് ദുരന്തത്തിൽ പെട്ട് ആശുപത്രിയിൽ കഴിയുന്നവരേയും അദ്ദേഹം നേരിൽ കണ്ടേക്കും. ഇന്നലെ ഗുജറാത്ത് രാജ്ഭവനിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തലയോഗം വിളിച്ച് ചേർത്തിരുന്നു.90ലധികം ആളുകൾ മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന സർക്കാർ. അറിയിച്ചു.
നൂറ്റാണ്ടുകളോളം പഴക്കമുള്ള പാലം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസം മുമ്പാണ് പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തത്.ഗാന്ധിനഗറിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ പടിഞ്ഞാറുള്ള മോർബി പട്ടണത്തിലെ പാലത്തിൽ അപകടസമയത്ത് 500ഓളം ആളുകൾ ഉണ്ടായിരുന്നു. അവരിൽ 100ഓളം പേർ മച്ചു നദിയിലേക്ക് വീണാണ് അപകടമുണ്ടായത്.