yt cover 40

https://dailynewslive.in/ ഗാസയെ പൂര്‍ണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കും. ഐക്യരാഷ്ട്രസഭാ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷനാണ് പ്രഖ്യാപനം നടത്തുക. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പ്രദേശത്ത് കുറഞ്ഞത് 20 ശതമാനം കുടുംബങ്ങളെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുക, കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുക, ഓരോ 10,000 പേര്‍ക്കും രണ്ട് പേര്‍ വീതം പൂര്‍ണ്ണമായ പട്ടിണി മൂലം ദിവസവും മരിക്കുക എന്നീ കാരണങ്ങള്‍ കൊണ്ട് മാത്രമേ ഒരു പ്രദേശത്തെ പൂര്‍ണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കൂ.

https://dailynewslive.in/ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ ലഭിച്ചു തുടങ്ങും. ഇതിനായി 1679 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും, മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയും പെന്‍ഷന്‍ കൈമാറും.

https://dailynewslive.in/ ഓണം, ക്രിസ്മസ്, റംസാന്‍ ആഘോഷങ്ങള്‍ സ്‌കൂളില്‍ ആഘോഷിക്കുമ്പോള്‍ ഇനി മുതല്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. മന്ത്രി വി ശിവന്‍കുട്ടിയാണ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ ജയിക്കാന്‍ വേണ്ടി തൃശൂര്‍ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍. ഒരു വര്‍ഷം മുന്‍പ് അങ്ങനെ ആളുകളെ കൊണ്ടു വന്ന് വോട്ട് ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു. ജയിക്കാന്‍ വേണ്ടി ഇനിയും അങ്ങനെ വോട്ട് ചേര്‍ക്കുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂണ്‍ മാസവും സ്‌കൂളുകള്‍ക്ക് അവധി നല്‍കാമെന്നും വര്‍ഷത്തില്‍ നടക്കുന്ന മൂന്ന് പരീക്ഷകള്‍, രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുത്താല്‍ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. അതേസമയം വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം വരുത്തുമ്പോഴും എല്ലാവരുമായും കൂടിയാലോചന നടത്തുമെന്നും കാന്തപുരത്തിന്റെ ആരാധകനാണ് താനെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

https://dailynewslive.in/ നിമിഷ പ്രിയ കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. നിമിഷ പ്രിയ പറഞ്ഞിട്ടാണ് താന്‍ കോടതിയില്‍ എത്തിയതെന്നും പോള്‍ പറയുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലുള്ള 47കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഇയാള്‍ കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ കത്ത് ചോര്‍ച്ച വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കി വ്യവസായി മുഹമ്മദ് ഷര്‍ഷാദ്. ഗോവിന്ദനെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും കത്ത് ചോര്‍ത്തിയതില്‍ എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിതിനെ സംശയിക്കുക മാത്രമാണ് ചെയ്തതെന്നും രാജേഷ് കൃഷ്ണയുമായി ശ്യാംജിതിനുള്ള ബന്ധമാണ് സംശയത്തിന് പിന്നിലെന്നും മുഹമ്മദ് ഷര്‍ഷാദ് മറുപടിയില്‍ പറയുന്നു.

https://dailynewslive.in/ പാലക്കാട്ടെ വ്യാസ വിദ്യാപീഠം സ്‌കൂള്‍ വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കോമ്പൗണ്ടില്‍ നാല് ബോംബുകളാണ് ഉണ്ടായിരുന്നതെന്നും,ഇവിടെ ആര്‍എസ്എസ് ക്യാമ്പ് നടക്കുന്ന സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിനും നിവാരണത്തിനുമായി പുതിയ നയരേഖയുടെ കരട് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 273 തദ്ദേശ സ്ഥാപനങ്ങള്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളാണ്. 30 തദ്ദേശ സ്ഥാപനങ്ങള്‍ ഹോട്സ്പോട്ടുകളാണ്, കുരങ്ങുകളെ ഷെഡ്യൂള്‍ ഒന്നില്‍ നിന്നും രണ്ടിലേക്കു മാറ്റണമെന്നും കാട്ടുപന്നികളെ സ്ഥിരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് ആവര്‍ത്തിക്കും.

https://dailynewslive.in/ രാഹുല്‍മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നതാണ് മാന്യമായ സമീപനമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഷാഫി പറമ്പിലിന്റെ സ്‌കൂളില്‍ പഠിച്ചവരാണ് ഇവരൊക്കെയെന്നും ഷാഫിയാണ് ഹെഡ്മാസ്റ്ററെന്നും ഹെഡ്മാസ്റ്ററെ സംശയിക്കേണ്ടതുണ്ടോയെന്നും ശിവന്‍ കുട്ടി ചോദിച്ചു. അതേസമയം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ തിരിച്ച് ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും വിരട്ടി ഭീഷണിപ്പെടുത്താല്‍ നോക്കേണ്ടെന്നും വി കെ ശ്രീകണ്ഠന് ശിവന്‍ കുട്ടി മറുപടി നല്‍കി.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരും. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസില്‍ ധാരണയായി. അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേരത്തെ നിശ്ചയിച്ച പൊതുപരിപാടികള്‍ പുതിയ സാഹചര്യത്തില്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നുമാണ് പൊലീസ് വിലയിരുത്തല്‍.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും ആരോപണം ഉന്നയിച്ച പെണ്‍കുട്ടികളെ അപമാനിച്ചും വികെ ശ്രീകണ്ഠന്‍ എംപി നടത്തിയ പരാമര്‍ശം പിന്‍വലിച്ചു. അല്‍പ വസ്ത്ര പരാമര്‍ശത്തില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നുവെന്ന് വി കെ ശ്രീകണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും പരാതി പറയുന്നവരെ ആക്ഷേപിക്കുന്നത് കോണ്‍ഗ്രസ് ശൈലിയല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപൂശിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേയും ഷാഫി പറമ്പില്‍ എംപിക്കുമെതിരെ പാലക്കാട് കോണ്‍ഗ്രസില്‍ പടയൊരുക്കം. ഇരുവരും പൂര പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണെന്നും ഉപതെരഞ്ഞെടുപ്പ് സമയത്ത് എത്തിയത് വലിയ ഫണ്ടാണെന്നും പാലക്കാട് കോണ്‍ഗ്രസില്‍ വിമര്‍ശനമുയര്‍ന്നു. ഈ തുക എന്തു ചെയ്തുവെന്ന് ഇവര്‍ വ്യക്തമാക്കണമെന്നും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്തത് സ്വഭാവ ദൂഷ്യം കൊണ്ട് കൂടിയാണെന്നും കോണ്‍ഗ്രസില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

https://dailynewslive.in/ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കുന്നതായി ടി സിദ്ധീഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നീസയുടെ പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സിദ്ധീഖും ഷറഫുന്നീസയും ഇരിക്കുന്ന ചിത്രം മോശമായി പ്രചരിപ്പിച്ചെന്നു കാട്ടിയാണ് കോഴിക്കോട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കെകെ ലതിക, ശശികല റഹീം തുടങ്ങിയ ഫേസ് ബുക്ക് പ്രൊഫൈലുകള്‍ക്ക് എതിരെയാണ് പരാതി നല്‍കിയത്.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി എഴുത്തുകാരി ഹണി ഭാസ്‌കര്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഹണി ഭാസ്‌കര്‍ പരാതി നല്‍കിയത്. ഇമെയില്‍ വഴിയാണ് പരാതി അയച്ചത്.

https://dailynewslive.in/ കോട്ടയം സിഎംഎസ് കോളേജ് യൂണിയനില്‍ ആകെയുള്ള 15 ല്‍ 14 സീറ്റിലും കെ എസ് യു സ്ഥാനാര്‍ഥികള്‍ ജയിച്ചു എസ്എഫ്ഐ ജയിച്ചത് സീറ്റില്‍ മാത്രം. സിഎംഎസ് കോളേജിലെ കെ എസ് യു വിജയം 37 വര്‍ഷത്തിന് ശേഷമാണ്. കെഎസ്യു വിലെ ഫഹദ് സിയാണ് ചെയര്‍മാന്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്നലെ ഫല പ്രഖ്യാപനം മാറ്റിയിരുന്നു

https://dailynewslive.in/ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് ഡോ.റീന കെ.ജെ തുടരും. ഒരു വര്‍ഷത്തേക്ക് കൂടി നിയമന കാലാവധി നീട്ടിനല്‍കി ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തെ ഡോ.റീനയുടെ കാലാവധി ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. ഡോ.റീനയ്ക്ക് സര്‍വീസ് ബാക്കിയുണ്ടെങ്കിലും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പുതിയ ഡിഎച്ച്എസിനെ നിയമിക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്.

https://dailynewslive.in/ വാഹനം മാറ്റുന്നതിനെ ചൊല്ലി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷുമായുണ്ടായ തര്‍ക്കത്തില്‍ വിശദീകരണവുമായി കെപിസിസി അംഗം വിനോദ് കൃഷ്ണ. നടുറോഡില്‍ കാര്‍ തടഞ്ഞത് സുരേഷ് ഗോപിയുടെ മകനായിരുന്നെന്നും വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തെന്നും പോലീസ് എത്തിയതോടെ തെറ്റ് ബോധ്യപ്പെട്ടെന്ന് മാധവ് സുരേഷ് പറയുകയായിരുന്നുവെന്നും ഇതോടെ പരാതി അവസാനിപ്പിച്ചെന്നും വിനോദ് കൃഷ്ണ വിശദീകരിച്ചു.

https://dailynewslive.in/ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് എസ്ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി. വീട്ടുടമയും മുന്‍ കേന്ദ്രീയ വിദ്യാലയം അധ്യാപികയുമായ തച്ചോണം പ്രിയ നിവാസില്‍ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തില്‍ നിന്നു ഭാരമുള്ള 150 തറയോടുകള്‍ ഇറക്കിയത്. സിഐടിയു തൊഴിലാളികള്‍ അമിത കൂലി ചോദിച്ചെന്നാണ് പ്രിയ പറയുന്നത്. പ്രിയ സ്വന്തമായി ലോഡ് ഇറക്കി തീരുന്നത് വരെ തൊഴിലാളികള്‍ ഗേറ്റിന് സമീപത്ത് നിന്നു. വനിതാ പഞ്ചായത്ത് അംഗവും സ്ഥലത്ത് ഉണ്ടായിരുന്നു.

https://dailynewslive.in/ മലപ്പുറത്ത് നിക്ഷേപ തുകയില്‍ തട്ടിപ്പ് നടത്തി രണ്ട് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തില്‍ സര്‍വീസ് സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനമങ്ങാട് സര്‍വീസ് സഹകരണ ബാങ്കിലാണ് രണ്ട് പേരുടെ പേരിലുള്ള 27,52,176 രൂപ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചത്. ബാങ്ക് ജീവനക്കാരായ തൂത പാറല്‍ ചമ്മന്‍കുഴി അന്‍വര്‍ (52), ആനമങ്ങാട് കാഞ്ഞിരുട്ടില്‍ അലി അക്ബര്‍ (55), തൂത പാറല്‍ സ്വാലിഹ് (52) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ കേന്ദ്രമന്ത്രി അമിത് ഷായുടെ ഡ്യൂട്ടിക്കെത്തിയ കെഎപി. ബറ്റാലിയനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ രാത്രി ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തി. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.കെ എ പി അഞ്ചാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് എസ്.സുരേഷ് ആണ് ഉദ്യോഗസ്ഥന്‍. രാത്രി ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം മദ്യപിച്ചിരുന്നതായി സംശയിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

https://dailynewslive.in/ പാലക്കാട് മാലിന്യകുഴിയില്‍ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു. കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രനാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട് ഒലവക്കോട് ഉമ്മിനിയിലാണ് സംഭവം. ഉമ്മിനി ഹൈസ്‌കൂളിന് എതിര്‍വശമുള്ള ഹോട്ടലിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടയില്‍ ആയിരുന്നു അപകടം.

https://dailynewslive.in/ മഞ്ചേശ്വരം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കുറ്റിക്കോലിലെ മധുസൂദനന്‍ (50) ആണ് മരിച്ചത്. അവിവാഹിതനാണ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.

https://dailynewslive.in/ ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരാണ് ബില്ല് കൊണ്ടു വന്നതില്‍ ഞെട്ടിയതെന്നും ബില്ല് പാസ്സായാല്‍ അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിഹാറിലെ റാലിയിലായിരുന്നു ജയിലിലാകുന്ന മന്ത്രിമാരെ നീക്കുന്ന ബില്ല് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണം.

https://dailynewslive.in/ പ്രതിപക്ഷം ഉന്നയിച്ച വോട്ടു കൊള്ള ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്ഐആര്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ ഏതൊരു പൗരനോ രാഷ്ട്രീയ പാര്‍ട്ടിക്കോ റിട്ടേണിങ് ഓഫിസറെ സമീപിക്കാമെന്നും അതില്‍ സംതൃപ്തിയില്ലെങ്കില്‍ ജില്ലാ കലക്ടറെയും പിന്നീട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ സമീപിക്കാമെന്നും എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ ഇത്തരത്തില്‍ ഒരു പരാതി നല്‍കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. പരാതിപ്പെടാനുള്ള സംവിധാനങ്ങളുണ്ടായിട്ടും അതു ചെയ്യാതെ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കുന്നത് എന്ത് രാഷ്ട്രീയമാണെന്നും അമിത് ഷാ ചോദിച്ചു.

https://dailynewslive.in/ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെയുള്ള കേസിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി. സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ അസം പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് കളങ്കമാകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയെന്നാണ് ആരോപണം. കേസ് സെപ്റ്റംബര്‍ 15 ന് വീണ്ടും പരിഗണിക്കും.

https://dailynewslive.in/ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാന്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിരീക്ഷകരായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി സുശീല്‍ കുമാര്‍ ലോഹാനി, ധനകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഡി ആനന്ദന്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചത്.

https://dailynewslive.in/ ജമ്മു കാശ്മീരിലെ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ആര്‍എസ് പുര അതിര്‍ത്തിയില്‍ നിന്ന് സുരക്ഷാ സേന പിടികൂടിയ പ്രാവിന്റെ കാലിലാണ് ഭീഷണിക്കുറിപ്പുണ്ടായിരുന്നത്. പാകിസ്ഥാനില്‍ നിന്ന് പറന്നുവന്നതായി കരുതുന്ന പ്രാവിനെ ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് അന്താരാഷ്ട്ര അതിര്‍ത്തിയിലെ കാട്മാരിയ പ്രദേശത്ത് നിന്നും പിടികൂടിയതെന്നാണ് പുറത്ത് വരുന്ന വിവരം.

https://dailynewslive.in/ കര്‍ണാടകയില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണയ്ക്ക് ഇഡി നോട്ടീസ്. സതീഷ് കൃഷ്ണ സെയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഓഗസ്റ്റ് 13ന് എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇഡി പണവും സ്വര്‍ണവും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുമ്പയിര് കയ്യറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

https://dailynewslive.in/ ദില്ലിയിലെ തെരുവുനായ പ്രശ്നത്തില്‍ നായകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന വിധി സുപ്രീം കോടതി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. ദില്ലിയിലെ തെരുവുനായ പ്രശ്നത്തില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ നയം വേണമെന്നും കോടതി വ്യക്തമാക്കി.

https://dailynewslive.in/ അഞ്ചരക്കോടി വിദേശികളുടെ വിസ പുനഃപരിശോധിക്കുനൊരുങ്ങി അമേരിക്ക. നാടുകടത്തലിന് കാരണമായേക്കാവുന്ന വിഷയങ്ങളുണ്ടോ എന്നറിയാനാണ് വിദേശികള്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

https://dailynewslive.in/ കഴിഞ്ഞ നാലു മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 20 ശതമാനം വര്‍ധന. 50,112 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. മെയ് മാസത്തിലാണ് ഏറ്റവും ഉയര്‍ന്ന തോതിലുള്ള കയറ്റുമതി. 14,300 കോടിയോളം രൂപ. ഊര്‍ജ, ഇലക്ട്രോണിക്‌സ്, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയിലാണ് പ്രധാനമായും വര്‍ധനയുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 53 കോടി ഡോളറിന്റെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങ് വര്‍ധന. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 88 കോടി ഡോളറിന്റേതാണ്. രത്‌നങ്ങളും ജുവലറികളും ഉള്‍പ്പെടുന്ന മേഖലയില്‍ നിന്ന് മുന്‍ വര്‍ഷത്തേക്കാള്‍ 72 ശതമാനം കയറ്റുമതി വര്‍ധനയുണ്ടായതായും കണക്കുകള്‍ കാണിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍, കെമിക്കലുകള്‍ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനയാണുള്ളത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രധാനമായും ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ടോണിക്‌സ്, സെമികണ്ടക്ടറുകള്‍, യന്ത്രങ്ങള്‍, പ്ലാസ്റ്റിക്, കെമിക്കലുകള്‍, വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയാണ് നടക്കുന്നത്.

https://dailynewslive.in/ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’ 29 ഒടിടി പ്ലാറ്റ്‌ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് തുടക്കമിട്ടു. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്സ് ടിവി തുടങ്ങിയ ഒടിടികള്‍ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കെഫോണിലെ ഒടിടി പാക്കേജ് മാസ നിരക്കുകള്‍ ഇപ്രകാരമാണ്. 444 രൂപ- 4500 ജിബി ഡാറ്റ, 45 എംബിപിഎസ് ഇന്റര്‍നെറ്റ്, 23 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്നു മാസത്തേക്ക് 1265 രൂപ, ആറ് മാസത്തേക്ക് 2398 രൂപ, ഒരു വര്‍ഷം 4529 രൂപ. 599 രൂപ- 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍, 55 എംബിപിഎസ് വേഗം, 4500 ജിബി ഇന്റര്‍നെറ്റ്. മൂന്ന് മാസം 1707 രൂപ, ആറ് മാസം 3235 രൂപ, ഒരു വര്‍ഷം 6110 രൂപ. 799 രൂപ- 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. വേഗം 105 എംബിപിഎസ്, 4500 ജിബി ഡാറ്റ. മൂന്ന് മാസം 2277 രൂപ, ആറ് മാസം 4315 രൂപ, ഒരു വര്‍ഷം 8150 രൂപ. 899 രൂപ- 65 എംബിപിഎസ് വേഗം. 4500 ജിബി ഇന്റര്‍നെറ്റ്, 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം 2562 രൂപ, ആറ് മാസം 4855 രൂപ, ഒരു വര്‍ഷം 9170 രൂപ. 999 രൂപ- 155 എംബിപിഎസ് വേഗത, 4500 ജിബി ഇന്റര്‍നെറ്റ്. 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം 2847 രൂപ, ആറു മാസം 5395 രൂപ, ഒരു വര്‍ഷം 10,190 രൂപ.

https://dailynewslive.in/ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ആദ്യ സീരിസ് ‘ബാഡ്സ് ഓഫ് ബോളിവുഡ്’ ടീസര്‍ എത്തി. ബോളിവുഡ് ഇന്‍ഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഗ്ലാമര്‍മാസ് സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡിനെ ട്രോളുന്ന തരത്തില്‍ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസില്‍ ഉണ്ടാകുമെന്നും ടീസര്‍ ഉറപ്പുനല്‍കുന്നുണ്ട്. മയക്കുമരുന്നു കേസില്‍ ജയിലില്‍ പോയ സംഭവവും ട്രോള്‍ രൂപത്തില്‍ ആര്യന്‍ ഇതില്‍ കൊണ്ടുവരുന്നു. ഷാറുഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘കില്‍’ എന്ന സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ലക്ഷ്യ ആണ് സീരിസില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേര്‍ ബംബ ആണ് നായിക. ബോബി ഡിയോള്‍, മനോജ് പഹ്വ, മോന സിങ്, മനീഷ് ചൗധരി, രാഘവ് ജുയല്‍, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂര്‍ എന്നിവരും സീരിസിന്റെ ഭാഗമാണ്. രണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്, ഷാറുഖ് ഖാന്‍ എന്നിവരാണ് ഷോയില്‍ കാമിയോ റോളില്‍ എത്തുന്നത്. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ചാണ് സീരിസ് നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ 18 ന് നെറ്റ്ഫ്ലിക്സിലൂടെ സീരീസ് പുറത്തുവരും.

https://dailynewslive.in/ ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ‘പരം സുന്ദരി’. മഡോക്ക് ഫിലിംസ് ഒരുക്കുന്ന സിനിമയുടെ സംവിധാനം തുഷാര്‍ ജലോട്ടയാണ്. സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ഡല്‍ഹിക്കാരാനായ യുവാവായിട്ടാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. മലയാളി പെണ്‍കുട്ടിയായാണ് ജാന്‍വി അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ഡേഞ്ചര്‍ പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ചുവന്ന സാരിയില്‍ ഞങ്ങളെല്ലാം ഡേഞ്ചര്‍ ആണ്’എന്ന് തുടങ്ങുന്ന പാട്ടിലും മലയാളം വരികളുണ്ട്. എന്നാല്‍ മലയാളത്തെ വികലമായിട്ടാണ് ഈ പാട്ടിലും അവതരിപ്പിച്ചതെന്നാണ് വിമര്‍ശനം. പാട്ടില്‍ മലയാളം വരികളുണ്ട്, പാട്ടിന്റെ പശ്ചാത്തലവും കേരളമാണ്. എന്നാല്‍ പാട്ടിന്റെ സംഗീതത്തിനും ചിത്രീകരണത്തിനുമൊന്നും കേരളത്തനിമയില്ല. ജാന്‍വിയുടെ കഥാപാത്രത്തിന്റെ വേഷവിധാനവും മലയാളി പെണ്‍കുട്ടികളുടേതല്ലെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ കള്‍ച്ചറിനെ വികലമായി ചിത്രീകരിക്കുന്ന സിനിമയാണ് പരം സുന്ദരി എന്നാണ് മലയാളികളുടെ വിമര്‍ശനം.

https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എസ്യുവി പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. മിഡ് സൈസ് എസ് യുവി സെഗ്മെന്റില്‍ പുറത്തിറക്കുന്ന പുതിയ കാര്‍ സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ‘എസ്‌കുഡോ’ എന്ന പേരിലാണ് പുതിയ കാര്‍ വിപണിയില്‍ എത്തുന്നത്. ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എസ്‌കുഡോ എസ്യുവി ഗ്രാന്‍ഡ് വിറ്റാരയുമായി അതിന്റെ പവര്‍ട്രെയിന്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 150 ബിഎച്ച്പിയും 263 എന്‍എമ്മും സംയോജിപ്പിച്ച് ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് ഉള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഇ-സിവിടിയുമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 100 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ കെ15 പെട്രോള്‍ എന്‍ജിനും 88 എച്ച്പി നല്‍കുന്ന ഓപ്ഷണല്‍ സിഎന്‍ജി വേരിയന്റും എസ്യുവിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ ബൂട്ട് സ്‌പേസ് നല്‍കുന്ന അണ്ടര്‍ബോഡി സിഎന്‍ജി കിറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ മാരുതി മോഡലാകാം എസ്‌കുഡോ എന്നതും ശ്രദ്ധേയമാണ്. അടിസ്ഥാന വേരിയന്റിന് ഏകദേശം 9-10 ലക്ഷം രൂപ വില വന്നേക്കാം. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 18-19 ലക്ഷം രൂപ വരെ (എല്ലാം എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നുണ്ട്.

https://dailynewslive.in/ ജഹനാരാബീഗം, സരോജിനി നായിഡു, എം.എസ്.സുബ്ബുലക്ഷ്മി, മേരി പുന്നന്‍ ലൂക്കോസ്, ഉള്ളാള്‍ മഹാറാണി, ആനന്ദിഭായി ജോഷി, ഡോ. കാദംബനി ഗാംഗുലി, പി. വത്സല, ജസ്റ്റിസ് ഫാത്തിമാബീവി എന്നീ സ്ത്രീപ്രതിഭകളെയും അവരുടെ ക്രിയാത്മക സംഭാവനകളെയും ഹൃദ്യമായ ആഖ്യാനശൈലിയില്‍ വരച്ചിടുന്ന ഉത്തമഗ്രന്ഥം. ‘സ്ത്രീരത്നങ്ങള്‍’. രണ്ടാം പതിപ്പ്. അഡ്വ പി എസ് ശ്രീധരന്‍ പിള്ള. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 142 രൂപ.

https://dailynewslive.in/ കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു സാധാരണ അവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ്. ഇത് കാലക്രമേണ നോണ്‍ ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്, സിറോസിസ്, കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാം. ഫാറ്റി ലിവറിനെ കാന്‍സറാക്കി മാറ്റുന്ന അഞ്ച് ദൈനംദിന ശീലങ്ങളറിയാം. പതിവായി പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കുടിക്കുകയും മധുരപലഹാരങ്ങളും കഴിക്കുകയും ചെയ്യുന്നത് കരളിന് സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. കരളില്‍ നീണ്ടുനില്‍ക്കുന്ന കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വീക്കം ഉണ്ടാക്കുകയും, ഇത് ഒടുവില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ദീര്‍ഘനേരമുള്ള ഇരിപ്പും പ്രശ്നമാണ്. ജോലിസ്ഥലത്തോ സോഫയിലോ ദീര്‍ഘനേരം ഇരിക്കുന്നത് കൊഴുപ്പ് രാസവിനിമയത്തെ മന്ദഗതിയിലാക്കും. കൊഴുപ്പ് ഫലപ്രദമായി നീക്കം ചെയ്യാനും സംസ്‌കരിക്കാനും കരളിന് സഹായം ആവശ്യമാണ്, ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കൊഴുപ്പിന്റെ അടിഞ്ഞുകൂടല്‍ വര്‍ധിക്കുന്നു. നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ തുടങ്ങിയ തീവ്രത കുറഞ്ഞ വ്യായാമങ്ങള്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് ഉള്‍പ്പെടുത്തണം. വറുത്ത ഭക്ഷണങ്ങള്‍, സാച്ചുറേറ്റഡ് അല്ലെങ്കില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ എന്നിവ അമിതമായ കരള്‍ സമ്മര്‍ദം സൃഷ്ടിക്കുന്നു. അമിതവണ്ണം ഫാറ്റി ലിവര്‍ രോഗത്തിന് ഒരു പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ അപകടസാധ്യത വര്‍ധിക്കുന്നു. മദ്യപാനവും പുകവലി ശീലങ്ങള്‍ കാരണം കരള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. വെള്ളം പോലുള്ള സുരക്ഷിതമായ പാനീയങ്ങള്‍, കട്ടന്‍ കാപ്പി, ഹെര്‍ബല്‍ ടീ എന്നിവയ്‌ക്കൊപ്പം തിരഞ്ഞെടുക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടും. ഈ ശീലങ്ങള്‍ ഇല്ലാതാക്കുന്നത് കരള്‍ സംരക്ഷണത്തിലേക്ക് നയിക്കുന്നു.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.52, പൗണ്ട് – 117.36, യൂറോ – 101.48, സ്വിസ് ഫ്രാങ്ക് – 108.10, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.24, ബഹറിന്‍ ദിനാര്‍ – 232.16, കുവൈത്ത് ദിനാര്‍ -286.06, ഒമാനി റിയാല്‍ – 227.63, സൗദി റിയാല്‍ – 23.32, യു.എ.ഇ ദിര്‍ഹം – 23.77, ഖത്തര്‍ റിയാല്‍ – 24.04, കനേഡിയന്‍ ഡോളര്‍ – 62.91.

*പനാക*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -36*

കൊളംബിയയിലെ ക്വിംബായയിലുള്ള ഒരു കാര്‍ഷിക-തീം അമ്യൂസ്മെന്റ് പാര്‍ക്കാണ് പനാക. കാപ്പി ഉല്‍പാദനത്തിന് പേരുകേട്ട ഒരു പ്രദേശമാണിത്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഇ പാര്‍ക്ക്, പ്രത്യേകിച്ച് നഗരത്തില്‍ താമസിക്കുന്നവര്‍ക്ക്. ഇന്ന്, രാജ്യത്തെ ഏറ്റവും വലിയ കാര്‍ഷിക പാര്‍ക്കുകളില്‍ ഒന്നാണിത്.വിനോദസഞ്ചാരത്തിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി തീം പാര്‍ക്ക് ഇപ്പോള്‍ താമസ സൗകര്യം ഒരുക്കുന്നുണ്ട്. പാര്‍ക്കിന് സമീപത്തായി ‘ഫിന്‍കാസ് പനാക്ക’ എന്നും ‘പ്യൂബ്ലോ പനാക്ക’ എന്നും വിളിക്കപ്പെടുന്ന പാര്‍ക്കിന്റെ രണ്ട് താമസ സമുച്ചയങ്ങളുണ്ട്. 2011 ല്‍ സ്ഥാപിതമായ ഫിന്‍കാസ് പനാക്കയില്‍ 62 വ്യക്തിഗത വില്ലകളുണ്ട്. 2017 ല്‍ ആരംഭിച്ച പ്യൂബ്ലോ പനാക്ക അതിന്റെ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്, ഒരു ചെറിയ പട്ടണത്തിലെ ജീവിതത്തെ അനുകരിക്കും.കാര്‍ഷിക സംസ്‌കാരത്തിന്റെ ദേശീയോദ്യാനമായ പനാക്ക, വിനോദവും ബാഹ്യ ഇടപെടലും നിറഞ്ഞ ഒരു കാര്‍ഷിക തീം പാര്‍ക്കാണ്. അവിടെ നിങ്ങള്‍ക്ക് 5 മനോഹരമായ ഷോകള്‍, 10 തീമാറ്റിക് സ്റ്റേഷനുകള്‍, ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര ജന്തുശാസ്ത്ര ശേഖരം രൂപപ്പെടുത്തിയ 4500-ലധികം മൃഗങ്ങള്‍ എന്നിവ കണ്ടെത്താനാകും. പ്രകൃതിയുമായി നിങ്ങള്‍ക്ക് സംവദിക്കാനും ജീവിക്കാനും കഴിയുന്ന തരത്തില്‍ നഗരത്തിനും ഗ്രാമപ്രദേശങ്ങള്‍ക്കും ഇടയിലുള്ള ഒരു സംവേദനാത്മക പാലമാണ് പനാക, അവിടെ ഇന്ററാക്റ്റിവിറ്റി, പഠനം, വിനോദം എന്നിവയിലൂടെ ഗ്രാമപ്രദേശങ്ങളില്ലാതെ ഒരു നഗരവുമില്ലെന്ന് സന്ദര്‍ശകര്‍ക്ക് ഞങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *