എണ്‍പതാം പിറന്നാളിനു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാര്‍ത്ഥം ജര്‍മനിയിലേക്കു പോകാനിരിക്കേ ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. ഉമ്മന്‍ ചാണ്ടിയെ ഷാളണിയിക്കുകയും ചെയ്തു.
വിമാനമാർഗ്ഗം തിരുവന്തപുരത്തുനിന്നും വന്നാണ് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ കണ്ടത്. കൊച്ചിയിൽ മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേർന്നിരുന്നു. അതിന് ശേഷമാണ് കൊച്ചിയിൽ നേരിട്ടെത്തി കണ്ട് ആശംസ അറിയിച്ചത് .ചികിത്സയ്ക്കായ് ജർമ്മനിക്ക് പോകുന്നത് നല്ലതാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് എത്രയും വേഗം ചികിത്സ നടത്തി പൂർണ ആരോഗ്യവനായി തിരിച്ചെത്തിയിട്ട് വീണ്ടും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി.