yt cover 35

https://dailynewslive.in/ 2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെ മഹാരാഷ്ട്രയിലെ ബിജെപി വക്താവായിരുന്ന ആരതി അരുണ്‍ സാതെ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ആരതിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയ്‌ക്കെതിരേ നേരത്തെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആരതിയുടെ ബിജെപി ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാല്‍, ആരതി പാര്‍ട്ടിയില്‍നിന്ന് നേരത്തെ തന്നെ രാജി വെച്ചതാണെന്നായിരുന്നു ബിജെപിയുടെ മറുപടി. ചീഫ് ജസ്റ്റിസ് അലോക് ആരാധെയാണ് ആരതി അരുണ്‍ സാതെക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

https://dailynewslive.in/ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാക്രമത്തിലാണെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുന്‍ഗണനാക്രമത്തില്‍ നിയമനം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ സുപ്രീംകോടതിയെ അറിയിക്കണമെന്നും തുടര്‍ന്ന് ഇക്കാര്യത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

https://dailynewslive.in/ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭിക്കും. സെപ്റ്റംബര്‍ നാലിന് വിതരണം പൂര്‍ത്തിയാക്കും. ആറുലക്ഷത്തില്‍ പരം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ സെപ്റ്റംബര്‍ ഒന്ന് മുതല്‍ കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഒപി കൗണ്ടര്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അപകീര്‍ത്തികരമായ പ്രതികരണങ്ങള്‍ നടത്തിയതിനാണ് വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്നും ഇനിമേലാല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നും അഭിഭാഷകന്‍ എം. രാജഗോപാലന്‍ നായര്‍ മുഖേന അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു.

https://dailynewslive.in/ കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവ ചര്‍ച്ചയില്‍ നിന്ന് ശിശു ക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ഷിജുഖാനെ ഒഴിവാക്കി. തിരുവനന്തപുരത്തെ അനുപമയുടെ ദത്ത് വിവാദത്തില്‍ ഷിജുഖാനെതിരെ അനുപയും സഹ പാനലിസ്റ്റും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അക്കാദമിയുടെ നടപടി. സാഹിത്യോത്സവത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് ഷിജു ഖാല്‍ മോഡറേറ്റ് ചെയ്യാനിരുന്ന സെഷന്‍ ഒഴിവാക്കുന്നതെന്ന് അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു.

https://dailynewslive.in/ സ്‌കൂള്‍ സമയ മാറ്റവുമായി ബന്ധപ്പെട്ട് മത പണ്ഡിതന്മാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. സ്‌കൂള്‍ സമയത്തിന് മുമ്പ് മാത്രമെ മതപഠനം നടക്കൂ എന്ന വാശി ഒഴിവാക്കണമെന്ന് എഎന്‍ ഷംസീര്‍ പറഞ്ഞു. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നമ്മളും മാറണം. 10 മുതല്‍ നാല് വരെയുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചര്‍ച്ച വേണമെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ പോലും മാറ്റമുണ്ടായെന്നും സ്പീക്കര്‍ പറഞ്ഞു. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരത്തെ സ്‌കൂള്‍ സമയമാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു.

https://dailynewslive.in/ യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പോസ്റ്റുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോള്‍. നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് തുക നല്‍കണമെന്ന് കെഎ പോള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ തന്റെ എഫ്സിആര്‍എ അക്കൗണ്ട് പുനസ്ഥാപിക്കണമെന്നും നിമിഷ പ്രിയ വിഷയത്തില്‍ ലക്ഷങ്ങള്‍ താന്‍ ഇതുവരെ ചെലവാക്കിയെന്നും പുതിയൊരു അക്കൗണ്ട് വിദേശകാര്യ മന്ത്രാലയം നല്‍കുന്നത് കാത്തിരിക്കുന്നുകയാണെന്നും പോള്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*

class="selectable-text copyable-text xkrh14z x117nqv4">കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ പണം അയയ്ക്കണമെന്ന കെഎ പോളിന്റെ പോസ്റ്റിനാണ് വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള പോസ്റ്റ് വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുകയാണിപ്പോള്‍.

https://dailynewslive.in/ സ്വതന്ത്ര്യ ദിന പോസ്റ്ററില്‍ സവര്‍ക്കറുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട് തൃശൂര്‍ പടിഞ്ഞാറേക്കോട്ടയില്‍ പ്രതിഷേധത്തിന് എത്തിയ കെഎസ്യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. കെഎസ്യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, പ്രവര്‍ത്തകന്‍ അക്ഷയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് നീക്കിയത്. ആര്‍എസ്എസിനെതിരേ പ്രതികരിക്കുന്നവരെയാണ് പിണറായി പൊലീസ് തടയുന്നതെന്നും ജനാധിപത്യ രാജ്യത്തിന് ചേര്‍ന്ന നടപടിയല്ലെന്നും ഗോകുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു.

https://dailynewslive.in/ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നാല് ആഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ കടുത്ത വിമര്‍ശനത്തോടെ തള്ളി സുപ്രീംകോടതി. . പൗരന്മാരുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ കോടതി കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ലെന്നും വിധിച്ചു

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി സപ്ലൈക്കോ. പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്, പഞ്ചസാര, ഉപ്പ്, പാലക്കാടന്‍ മട്ട എന്നിവയാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നടി റീമ കല്ലിങ്കലിന് പുതിയ ഉത്പന്നങ്ങളുടെ ആദ്യ വില്പന നടത്തി. ഓണകിറ്റ് വിതരണം ആഗസ്റ്റ് 26 മുതല്‍ തുടങ്ങുമെന്നും ഓണച്ചന്തകള്‍ ആരംഭിച്ചാല്‍ വെളിച്ചെണ്ണ വില പരമാവധി കുറയുമെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി(42) യാണ് മരിച്ചത്. പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അയല്‍വാസിയായ റിട്ട. പോലീസുകാരന്‍ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.

https://dailynewslive.in/ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഒരാള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി സന്തോഷിനെ കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് കൊഴിഞ്ഞമ്പാറ പൊലീസ് പറയുന്നു.

https://dailynewslive.in/ അയര്‍ലണ്ടില്‍ ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള അക്രമം തുടരുന്നു. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കോര്‍ക്ക് കൗണ്ടിയിലുള്ള ഒന്‍പത് വയസുകാരനായ ഇന്ത്യന്‍ വംശജനെ തലയ്ക്ക് കല്ലെറിഞ്ഞാണ് പരിക്കേല്‍പ്പിച്ചത്. ആക്രമണം നടത്തിയ 15 വയസുകാരന പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

https://dailynewslive.in/ അര്‍ണബ് ഗോസാമി നല്‍കിയ മാനനഷ്ടക്കേസില്‍ ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് നവിക കുമാറിനെതിരെ അന്വേഷണം നടത്താന്‍ ദില്ലി കോടതി നിര്‍ദേശം. ദില്ലി പൊലീസിനാണ് നിര്‍ദ്ദേശം നല്‍കിയത്. ടിആര്‍പി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നവിക നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് മാനനഷ്ട കേസ്. കേസില്‍ ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

https://dailynewslive.in/ ഒഡിഷയില്‍ ബ്രാഹ്‌മണി നദിയില്‍ 73 എരുമകള്‍ കൂട്ടത്തോടെ മുങ്ങിച്ചത്തു. ഓള്‍ ബ്ലോക്കിന് കീഴിലുള്ള ഏകമാനിയ ഗ്രാമത്തിനടുത്താണ് ദാരുണ സംഭവം. മത്സ്യബന്ധനത്തിനായി നദിയിലെ വെള്ളത്തില്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന്, വെറ്ററിനറി ഉദ്യോഗസ്ഥര്‍ എരുമകള്‍ ചത്തതിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍ കൂട്ടത്തോടെ നദിയിലിറങ്ങിയ പോത്തുകള്‍ മുതലകളെ കണ്ടതിനെ തുടര്‍ന്നാണ് തിക്കിലും തിരക്കിലും പെടുകയായിരുന്നുവെന്നും പറയുന്നു.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും ലഭിച്ചു. ജില്ലയിലെ നൂറുകണക്കിന് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലെ 90,000-ത്തിലധികം കുട്ടികള്‍ക്കാണ് ഇരിക്കാന്‍ ബെഞ്ചും ഡെസ്‌കും ലഭിച്ചത്. ആദ്യമായാണ് സ്‌കൂളുകളില്‍ ബെഞ്ചും ഡെസ്‌കും ലഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. തറയിലും മരച്ചുവട്ടിലുമായിരുന്നു ഇത്രയും കാലം കുട്ടികളുടെ വിദ്യാഭ്യാസം.

https://dailynewslive.in/ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള ചൂതാട്ടത്തിന് പിഴകള്‍ ഏര്‍പ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബില്‍ നാളെ ലോക്സഭയില്‍ കൊണ്ടുവന്നേക്കും.

https://dailynewslive.in/ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് സംസ്ഥാനത്തേക്ക് മടങ്ങുമ്പോള്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അടുത്ത 12 മാസത്തേക്ക് പ്രതിമാസം 5,000 രൂപ ധനസഹായം ലഭിക്കുമെന്നും ‘ഖാദ്യ സതി’, ‘സ്വസ്ത്യ സതി’ തുടങ്ങിയ സാമൂഹിക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി ‘ശ്രമശ്രീ’ എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

https://dailynewslive.in/ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വ്യാജ ഡോക്ടറെ പിടികൂടി. ഉത്തര്‍പ്രദേശിലെ ബസ്തിയിലെ ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രോഗികളെ പരിചരിക്കുന്ന വ്യാജ ഡോക്ടറെയാണ് അറ്റന്‍ഡര്‍മാര്‍ പിടികൂടിയത്.ആളുകള്‍ അയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍, അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

https://dailynewslive.in/ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനം പോലീസുകാരന്റെ പാദത്തിലൂടെ കയറിയിറങ്ങി. നവാഡയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. യാത്രയുടെ ഭാഗമായി രാഹുല്‍ സഞ്ചരിച്ചിരുന്ന തുറന്ന ജീപ്പ്, പോലീസ് കോണ്‍സ്റ്റബിളിന്റെ കാല്‍പാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാഹുലിന്റേത് ജനങ്ങളെ ഞെരിച്ചമര്‍ത്തുന്ന യാത്രയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.

https://dailynewslive.in/ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് പുനസ്ഥാപിക്കും. ഇന്ത്യ ചൈന ബന്ധം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. അതിര്‍ത്തി വ്യക്തമായി നിര്‍ണ്ണയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്കാനും നാഥുല പാസ് അടക്കം മൂന്ന് അതിര്‍ത്തികള്‍ വഴിയുള്ള വ്യാപാരം വീണ്ടും തുടങ്ങാനും ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ വീണ്ടും നല്കി തുടങ്ങാനും അതിര്‍ത്തിയിലെ സേന പിന്‍മാറ്റത്തിനുള്ള ധാരണ നടപ്പാക്കാനും ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നയതന്ത്ര ബന്ധം വന്നതിന്റെ 75ആം വാര്‍ഷികം ഇക്കൊല്ലം ആഘോഷിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണായായി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ എസ് ജയശങ്കര്‍, അജിത് ഡോവല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളിലാണ് ധാരണ.

https://dailynewslive.in/ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിന്‍പിങിന്റെ ക്ഷണക്കത്ത് കൈമാറി. അതിര്‍ത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി ചൂണ്ടിക്കാട്ടി. കസാനില്‍ താനും ഷി ജിന്‍പിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാര്‍ഹമെന്നും മോദി വ്യക്തമാക്കി

https://dailynewslive.in/ ടെസ്ല കാറുകളുമായി പോയ ട്രക്കിന് തീപിടിച്ചു. ട്രക്കിലുണ്ടായിരുന്ന എട്ട് കാറുകളില്‍ ആറെണ്ണവും കത്തി നശിച്ചു. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് സംഭവം. ലോസ് ഏഞ്ചല്‍സ് അഗ്നിരക്ഷാ വിഭാഗം സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കറുത്ത പുകയ്ക്കൊപ്പം തീ ആളിപ്പടരുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലെത്തി. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല.

https://dailynewslive.in/ ബ്രിട്ടനില്‍ സിഖ് വയോധികര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. ഓഗസ്റ്റ് 15 ന് വോള്‍വര്‍ഹാംപ്ടണിലെ റെയില്‍വേ സ്റ്റേഷന് പുറത്ത് മൂന്ന് കൗമാരക്കാരാണ് രണ്ട് സിഖ് പുരുഷന്മാരെ ആക്രമിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായി ആക്രമിച്ച ഇംഗ്ലീഷ് കൗമാരക്കാര്‍, സിഖ് വയോധികന്റെ തലപ്പാവ് ബലമായി അഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം രോഷത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ടോള്‍ പ്ലാസയില്‍ ജവാനെ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. കപില്‍ കവാദ് എന്ന സൈനികനെയാണ് മീററ്റിലെ ടോള്‍ പ്ലാസയിലെ തൊഴിലാളികള്‍ ആക്രമിച്ചത്. വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.

https://dailynewslive.in/ മഹാരാഷ്ട്രയില്‍ മുംബൈയിലടക്കം വിവിധ മേഖലകളില്‍ കനത്ത മഴ തുടരുന്നു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നല്‍കി. മുംബൈ, താണെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ തീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി വിതരണം താറുമാറായതോടെ ഉയരത്തിലൂടെ പോകുകയായിരുന്ന മോണോ റെയില്‍ ട്രാക്കില്‍ കുടുങ്ങി. നവി മുംബൈയിലെ വാഷി ഗാവ് പ്രദേശത്താണ് സംഭവം. എസി പ്രവര്‍ത്തിക്കാതായതോടെ പലര്‍ക്കും ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടു. ട്രെയിനിന്റെ വാതിലുകളും തുറക്കാന്‍ കഴിഞ്ഞില്ല. ടെക്‌നീഷ്യന്‍മാര്‍ എത്തി ഏറെനേരം പരിശ്രമിച്ച ശേഷമാണ് വാതിലുകള്‍ തുറക്കാനായത്. അഗ്നിശമനസേന സ്ഥലത്തെത്തി കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ ദില്ലി പൊലീസിന് പരാതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും സര്‍ക്കാരിനെതിരായി പ്രവര്‍ത്തിച്ചെന്നും കാട്ടിയാണ് പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയത്.

https://dailynewslive.in/ യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇത് ‘വലിയ കാര്യം’ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സമാധാന കരാര്‍ ഇല്ലെങ്കിലും മൂന്ന് വര്‍ഷത്തെ നീണ്ട യുദ്ധത്തിനിടെ യുദ്ധത്തിനിടെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറായത് സുപ്രധാനമായ മാറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

https://dailynewslive.in/ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന കരാറിന് തയാറായില്ലെങ്കില്‍ പുട്ടിന്‍ കഠിനമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി റഷ്യ – യുക്രെയ്ന്‍ – യുഎസ് ത്രികക്ഷി സമ്മേളനത്തിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് വേദിയാക്കാന്‍ യുഎസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ സന്നദ്ധത അറിയിച്ചിരുന്നു.

https://dailynewslive.in/ ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള 15-അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് നായകന്‍. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമിലുണ്ട്. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു ബാറ്റര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. സഞ്ജുവിന് പുറമേ ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ബൂംറക്ക് പുറമെ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയുമാണ് മറ്റുപേസര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. അതേസമയം ടീമിലിടം പിടിക്കുമെന്ന് കരുതിയ ശ്രേയസ്സ് അയ്യര്‍, യശസ്വി ജയ്സ്വാള്‍, മുഹമ്മദ് സിറാജ് എന്നിവര്‍ 15-അംഗ പട്ടികയിലില്ല. ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്.

https://dailynewslive.in/ ഓഹരി വിപണിയിലേക്ക് കൂടുതല്‍ കമ്പനികളെ എത്തിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സെബി. വലിയ കമ്പനികളുടെ വിപണി പ്രവേശനം എളുപ്പമാക്കാന്‍ മിനിമം പബ്ലിക് ഓഫര്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനുള്ള നിയമഭേദഗതി സംബന്ധിച്ച് സെബി ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. നിലവില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിപണിമൂല്യം ഉള്ള കമ്പനികള്‍ 10 ശതമാനം ഓഹരികള്‍ വില്ക്കണമെന്നാണ് നിയമം. സര്‍ക്കാരിന് നല്കിയിരിക്കുന്ന ശിപാര്‍ശപ്രകാരം 50,000 കോടി രൂപയ്ക്കും ഒരു ലക്ഷം കോടിയ്ക്കും ഇടയില്‍ മൂല്യമുള്ള കമ്പനികള്‍ കുറഞ്ഞത് 8 ശതമാനം ഓഹരികളോ അല്ലെങ്കില്‍ 1,000 കോടി രൂപയോ പൊതുവിപണിയില്‍ കണ്ടെത്തണം. ഒരു ലക്ഷം കോടി രൂപയ്ക്കും അഞ്ചുലക്ഷം കോടി രൂപയ്ക്കും ഇടയില്‍ മൂല്യമുള്ള കമ്പനികള്‍ ഏറ്റവും കുറഞ്ഞത് 6,250 കോടി രൂപയുടെ ഓഹരികളെങ്കിലും വിപണിയില്‍ ലഭ്യമാക്കണം. അഞ്ചുലക്ഷം കോടി രൂപയില്‍ കൂടുതല്‍ മൂല്യമുള്ള കമ്പനികള്‍ 15,000 കോടി രൂപയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്കായി നല്കണം.

https://dailynewslive.in/ ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘അവിഹിതം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ‘ഇംഗ്ലിഷിലെ ആദ്യ അക്ഷരത്തെയും, ആദാമിന്റെ ആപ്പിളിനേയും, ലോകമെമ്പാടുമുള്ള ആവെറേജ് മലയാളികളുടെ ആ വികാരങ്ങളെയും നമിച്ചുകൊണ്ട്, ഐശ്വര്യപൂര്‍വം ഞങ്ങള്‍ അവതരിപ്പിക്കുന്നു,’ എന്ന മുഖവുരയോടെയാണ് സംവിധായകന്‍ ചിത്രത്തിന്റ െടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചത്. ‘അ’ എന്ന ഇംഗ്ലിഷ് അക്ഷരത്തിന് പ്രാമുഖം നല്‍കിയാണ് ചിത്രത്തിന്റെ പോസ്റ്ററും ആമുഖക്കുറിപ്പും സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ‘പുരുഷന്റെ മാത്രം അവകാശമല്ല’ എന്ന അര്‍ഥം വരുന്ന ടാഗ്ലൈനും പോസ്റ്ററിലുണ്ട്. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടന്‍ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേര്‍ന്നാണ് തിരക്കഥ.

https://dailynewslive.in/ മഴപെയ്യുന്ന ഒരു രാത്രിയില്‍ ഒറ്റപ്പെട്ട ഒരു പ്രദേശത്തെ ആശുപത്രിയും അവിടെ നടക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയെടുന്ന ഒരു കുഞ്ഞു സിനിമ, അതാണ് അവാന്‍ അജിത് മേനോന്‍ സംവിധാനം ചെയ്ത ‘കാഷ്വാലിറ്റി’. പൂര്‍ണ്ണമായും ഒരു ആശുപത്രിക്കുള്ളില്‍ നടക്കുന്ന ഒരു ആവേശകരമായ ഒരു ഒറ്റരാത്രി കഥയാണ് സിനിമ പങ്കുവയ്ക്കുന്നത്. പണം നിറഞ്ഞ ഒരു നിഗൂഢ ബാഗ്, ആരാണ് അതിന്റെ യഥാര്‍ത്ഥ അവകാശി? ആര്‍ക്കാണ് അതിലെ പണം ഉപകാരപ്പെടുക? പണത്തിനു മുന്നില്‍ അത്യാഗ്രഹം, നിരാശ, ധാര്‍മ്മികത വഴിമാറി സഞ്ചരിക്കുന്നു. കേവലം 20 മിനിറ്റ് സമയത്തിനുള്ളില്‍ ക്രൈം ത്രില്ലര്‍ സിനിമയുടെ അനുഭവങ്ങള്‍ കാഴ്ചക്കാരന് കാഷ്വാലിറ്റി സമ്മാനിക്കുന്നു. മാധ്യമ പ്രവര്‍ത്തക രേഖ മേനോന്റെയും മാധ്യമ അധ്യാപകന്‍ അജിത് ഭാസ്‌കരന്റെയും മകനും ഇതിഹാസ കവിയും ഗാനരചയിതാവും ചലച്ചിത്ര നിര്‍മ്മാതാവുമായ പി. ഭാസ്‌കരന്റെ ചെറുമകനുമാണ് അദ്ദേഹം.

https://dailynewslive.in/ ടൊയോട്ട തങ്ങളുടെ ശക്തമായ പിക്കപ്പ് ട്രക്കായ ഹിലക്‌സിന് ഈ മാസം വന്‍ കിഴിവ് പ്രഖ്യാപിച്ചു. ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെ 1.10 ലക്ഷം രൂപ വരെ ലാഭിക്കാന്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഓഫ്-റോഡിംഗ് ശേഷി, പ്രീമിയം സവിശേഷതകള്‍, ശക്തമായ പവര്‍ട്രെയിന്‍ എന്നിവയ്ക്ക് ഇതിനകം തന്നെ പേരുകേട്ടതാണ് ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്കുകള്‍. പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ടൊയോട്ട ഹിലക്‌സിന് കരുത്ത് പകരുന്നത് 2.8 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ്, ഇത് ഏകദേശം 201 ബിഎച്പി പവറും 420 – 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ പിക്കപ്പ് ട്രക്ക് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്. ടൊയോട്ട ഹിലക്‌സിന് 30.40 ലക്ഷം രൂപ മുതല്‍ 37.90 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

https://dailynewslive.in/ ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളിലേക്ക് നമ്മളെ നയിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ നോവെല്ലയും. വായനക്കാരുടെ മനസ്സില്‍ മായാമുദ്ര പതിപ്പിക്കുവാന്‍ ശേഷിയുള്ളവരാണ് ഇവയിലെ കഥാപാത്രങ്ങള്‍. അലിഗയിലെ കലാപം, സത്യമേവ ജയതേ അഥവാ ഒരു കുറ്റാന്വേഷണകഥ, ജാലകപ്പഴുതിലെ വെയില്‍, സഹൃദയനായ വായനക്കാരന്റെ ജീവിതത്തില്‍നിന്ന്, ചിലപ്പതികാരം എന്നീ അഞ്ച് നോവെല്ലകളുടെ സമാഹാരം. ‘അലിഗയിലെ കലാപം’. കെ വി മോഹന്‍കുമാര്‍. എന്‍ബിഎസ്. വില 142 രൂപ.

https://dailynewslive.in/ ഇഞ്ചിയുടെ വീക്കം തടയുന്നതും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നതുമായ ഗുണങ്ങള്‍ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഓക്കാനം, വയറു വീര്‍ക്കല്‍ എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കും. ഇഞ്ചിയിലെ ഘടകമായ ജിഞ്ചറോള്‍ വിവിധ ദഹന പ്രശ്നങ്ങള്‍ അകറ്റുന്നു. ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുകയോ ചായയില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ചിയ സീഡില്‍ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്തുക ചെയ്യുന്നു. ഇവ കുടല്‍ പാളിയുടെ ആരോഗ്യത്തിന് പ്രധാനമായ ഷോര്‍ട്ട്-ചെയിന്‍ ഫാറ്റി ആസിഡ് ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒരു പ്രീബയോട്ടിക് ജെല്‍ ഉണ്ടാക്കുന്നു. ചീയ സീഡ് മലവിസര്‍ജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും ഗുണകരമായ കുടല്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും നാരുകള്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയില്‍ പ്രധാനമായും ഇജിസിജി (എപ്പിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റ്) എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഈ ശക്തമായ ആന്റിഓക്‌സിഡന്റ് കുടല്‍ വീക്കം കുറയ്ക്കുന്നതിനും നല്ല ബാക്ടീരികളുടെ അളവ് കൂട്ടുന്നതിനും സഹായിക്കും. ഉയര്‍ന്ന പോളിഫെനോള്‍ ഉള്ളടക്കം കാരണം ഗ്രീന്‍ ടീ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും, കാരണം ഇത് പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പെരുംജീരകത്തില്‍ അനിതോള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറു വീര്‍ക്കല്‍ കുറയ്ക്കുക ചെയ്യുന്ന ഒരു സംയുക്തമാണ്. എല്ലാ ഭക്ഷണത്തിനു ശേഷവും അല്‍പം പെരുംജീരകം കഴിക്കാവുന്നതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരു കാട്ടില്‍ ഒരു വാനമ്പാടി ജീവിച്ചിരുന്നു. ഒരിക്കല്‍ തന്റെ കൂടയില്‍ നിറയെ പുഴുക്കളുമായി ഒരാള്‍ അതുവഴി കടന്നുപോയി. ഇത് കാണാനിടയായ വാനമ്പാടി അയാളോട് ചോദിച്ചു: ‘താങ്കള്‍ എവിടെക്കാണ് പോകുന്നത്? ‘ഈ പുഴുക്കളെ ചന്തയില്‍ കൊണ്ടുപോയി വിറ്റ് പകരം തൂവലുകള്‍ വാങ്ങാനാണ് പോകുന്നത് ‘ അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ വാനമ്പാടി പറഞ്ഞു: ‘നിങ്ങള്‍ പുഴുക്കളെ എനിക്ക് തരൂ. പകരം ഞാന്‍ നിങ്ങള്‍ക്ക് തൂവലുകള്‍ തരാം. മാത്രമല്ല ഇനി ഞാന്‍ എന്നും ആഹാരത്തിനായി പുഴുക്കളെ തേടി പോകേണ്ടല്ലോ’ അങ്ങനെ അയാള്‍ തന്റെ കൈവശമുള്ള പുഴുക്കളെ നല്‍കി പകരം വാനമ്പാടിയുടെ കുറച്ച് തൂവലുകള്‍ വാങ്ങി തിരിച്ചുപോയി. ദിവസങ്ങളോളം ഇത് തുടര്‍ന്നു. ഒടുവില്‍ വാനമ്പാടിയുടെ ശരീരത്തില്‍ ഒരൊറ്റ തൂവല്‍പോലും അവശേഷിക്കാത്ത സ്ഥിതിയായി. അതുകൊണ്ടുതന്നെ പുഴുക്കളെ നല്‍കാനും അയാള്‍ കൂട്ടാക്കിയില്ല. തൂവലുകള്‍ ഇല്ലാതെ പറക്കാന്‍ കഴിയാത്തതിനാല്‍ ആഹാരം ലഭിക്കാതെ പട്ടിണി കിടന്ന് ആ വാനമ്പാടി മരണപ്പെട്ടു. വളരെ എളുപ്പത്തില്‍ ഭക്ഷണം ലഭിക്കുമെന്ന് കരുതി തെറ്റായ പാത തിരഞ്ഞെടുത്തതിനാല്‍ തന്റെ ജീവന്‍തന്നെ ആ വാനമ്പാടിക്ക് വില നല്‍കേണ്ടി വന്നു. നമ്മളില്‍ പലരും ഈ വാനമ്പാടിയെ പോലെ വളരെ എളുപ്പമുള്ള വഴികളാണ് ജീവിതത്തില്‍ തിരഞ്ഞെടുക്കാന്‍ താല്പര്യം കാണിക്കുക. ഒടുവില്‍ അത് തെറ്റാണെന്ന് മനസ്സിലാകുമ്പോഴേക്കും നമ്മള്‍ പരാജയത്തിന്റെ പാതയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടാകും. ഓരോ വ്യക്തികള്‍ക്കും നിരവധി ഉന്നത മൂല്യങ്ങളുണ്ട്. സത്യസന്ധത, ആത്മാര്‍ഥത, വിശ്വസ്ഥത എന്നിങ്ങനെ. സ്വന്തം നേട്ടങ്ങള്‍ക്കോ താത്കാലിക ലാഭങ്ങള്‍ക്കോ വേണ്ടി നാം നമ്മുടെ സ്വഭാവ മൂല്യങ്ങളെ നഷ്ടപ്പെടുത്തുമ്പോള്‍ അവ നമ്മുടെ ജീവിതത്തെ പരാജയത്തിന്റെ പടുകുഴിയിലേക്കാവും നയിക്കുക. – ശുഭദിനം.